Sanju Samson |സീസണ്‍ തുടക്കത്തില്‍ പിങ്ക് ജേഴ്‌സി തഴഞ്ഞു, ഇപ്പോള്‍? പ്രതികരണവുമായി സഞ്ജുവിന്റെ ഭാര്യ ചാരുലത
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഐപിഎല്‍ സീസണിന്റെ ആദ്യ ദിനം ഔദ്യോഗിക സംപ്രേഷകര്‍ പുറത്തിറക്കിയ ഒരു ആനിമേഷന്‍ പരസ്യ വീഡിയോയുമായി ബന്ധപ്പെട്ടാണ് ചാരുലതയുടെ വാക്കുകള്‍.
ഐപിഎല്‍ 15ആം സീസണിന്റെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് പ്രവേശിച്ചതിന് പിന്നാലെ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷകരോട് ഒരു ഓര്‍മപ്പെടുത്തലുമായി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത രമേഷ്. ഐപിഎല്‍ സീസണിന്റെ ആദ്യ ദിനം വന്നൊരു പോസ്റ്റര്‍ പങ്കുവെച്ചാണ് ചാരുലതയുടെ വാക്കുകള്‍.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ചാരുലതയുടെ പ്രതികരണം. സീസണിന് മുന്നോടിയായി ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേഷകര്‍ പുറത്തിറക്കിയ ഒരു ആനിമേഷന്‍ പരസ്യ വീഡിയോയില്‍ രാജസ്ഥാന്‍ ടീമിനെ ഒഴിവാക്കിയെന്ന് തെളിയിക്കുന്ന വിധമാണ് ചാരുലതയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി.
'ഐപിഎല്‍ 2022ന്റെ ഭാഗമായുള്ള റേസ് മത്സരമെന്ന ആനിമേഷന്‍ വീഡിയോ സീസണിന്റെ ആദ്യ ദിവസം തന്നെ കാണാന്‍ ഇടയായി. എന്നാല്‍ അതില്‍ എന്തുകൊണ്ട് പിങ്ക് ജേഴ്‌സി ഇല്ലാതായിയെന്ന് അത്ഭുതപ്പെടുത്തി'- ചിത്രം പങ്കുവെച്ചുകൊണ്ട് ചാരുലത ഇന്‍സ്റ്റാഗ്രം സ്റ്റോറിയില്‍ കുറിച്ചു. 'ഇപ്പോള്‍ ഫൈനലില്‍' എന്നായിരുന്നു ചാരുലതയുടെ രണ്ടാമത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
advertisement

ഐപിഎല്‍ ട്രോഫി റേസില്‍ ഏറ്റവും മുന്‍ പന്തിയില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും സൂചിപ്പിക്കുന്ന നീല മഞ്ഞ ജേഴ്‌സികളാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. പിന്നാലെ ഒരു ട്രോഫി പോലും നേടാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ്, നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരുടെ സാദൃശങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Location :
First Published :
May 29, 2022 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Sanju Samson |സീസണ്‍ തുടക്കത്തില്‍ പിങ്ക് ജേഴ്‌സി തഴഞ്ഞു, ഇപ്പോള്‍? പ്രതികരണവുമായി സഞ്ജുവിന്റെ ഭാര്യ ചാരുലത


