ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നിറങ്ങുന്നത്. ഡല്‍ഹി നിരയില്‍ നാലും ഹൈദരാബാദില്‍ മൂന്ന് മാറ്റങ്ങളുമാണ് ഇന്നത്തെ മത്സരത്തില്‍ വരുത്തിയിരിക്കുന്നത്.
ഡല്‍ഹി ടീമില്‍ മന്ദീപ് സിംഗ്, റിപാല്‍ പട്ടേല്‍, ഖലീല്‍ അഹമദ്, ആന്ററിച്ച് നോക്കിയെ എന്നിവര്‍ ടീമിലെത്തി. സീന്‍ ആബട്ട്, ശ്രേയസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ ഹൈദരാബാദിന്റെ അന്തിമ ഇലവനില്‍ ഇടം പിടിച്ചു.
പ്ലേഓഫ് പോര് മുറുകുന്നതിനാല്‍ രണ്ടു ടീമുകള്‍ക്കും ഈ കളിയില്‍ വിജയം അനിവാര്യമാണ്. ഹൈദരാബാദിനേക്കാള്‍ ഡല്‍ഹിക്കാണ് കളി കൂടുതല്‍ നിര്‍ണായകം.
ഒമ്പതു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും നാലു തോല്‍വിയുമടക്കം 10 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്. ഡല്‍ഹിയെ പരാജയപ്പെടുത്താനായാല്‍ ഹൈദരാബാദിന് ടോപ്പ് ഫോറില്‍ തിരിച്ചെത്താം. വലിയ മാര്‍ജിനില്‍ ജയിക്കാനായാല്‍ മൂന്നാംസ്ഥാനത്തു പോലുമെത്താന്‍ ഓറഞ്ച് ആര്‍മിക്കു സാധിക്കും. അഞ്ചു തുടര്‍ വിജയങ്ങള്‍ക്കു ശേഷം അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ഹൈദരാബാദ് തോറ്റിരുന്നു.
റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്സാവട്ടെ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണുള്ളത്. ഒമ്പതു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച അവര്‍ അഞ്ചു കളികളില്‍ തോല്‍ക്കുകയായിരുന്നു. എട്ടു പോയിന്റാണ് ഡല്‍ഹിക്കുള്ളത്. ശേഷിക്കുന്ന അഞ്ചു മല്‍സരങ്ങളിലും ജയിച്ചാല്‍ ഡിസിക്കു പ്ലേഓഫില്‍ കടക്കാന്‍ സാധിക്കും.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, മന്ദീപ് സിംഗ്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലളിത് യാദവ്, റോമന്‍ പവെല്‍, റിപാല്‍ പട്ടേല്‍, ഷര്‍ദുല്‍ ടാക്കൂര്‍, ഖലീല്‍ അഹമദ്, ആന്ററിച്ച് നോക്കിയെ, കുല്‍ദീപ് യാദവ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.