IPL 2022 |വെടിക്കെട്ട് ബാറ്റിംഗുമായി വാര്‍ണറും(58 പന്തില്‍ 92*) പവലും (35 പന്തില്‍ 67*); ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
92 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണര്‍ ആണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 58 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിങ്‌സ്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് അടിച്ചു കൂട്ടിയത്. 92 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണര്‍ ആണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
58 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. റോവ്മാന്‍ പവല്‍ 35 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 67 റണ്‍സ് നേടി. ക്യാപ്റ്റന്‍ റിഷഭ് പന്തും ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ചു. 16 പന്തില്‍ 26 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഡല്‍ഹി ആദ്യ ഓവറിലെ ഞെട്ടി. പൃഥ്വി ഷാക്ക് പകരം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മന്‍ദീപ് സിംഗിനെ(0) ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറിലെ മടക്കി. അധികം വൈകാതെ മിച്ചല്‍ മാര്‍ഷും(10) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. തുടക്കത്തില്‍ താളം കണ്ടെത്താനാകാതെ പാടുപെട്ട ക്യാപ്റ്റന്‍ റിഷഭ് പന്ത് തപ്പിത്തടഞ്ഞപ്പോള്‍ ഡേവിഡ് വാര്‍ണറാണ് തന്റെ മുന്‍ ടീമിനെതിരെ അടിച്ചു തകര്‍ത്തത്. ശ്രേയസ് ഗോപാലിനെതിരെ ഒരോവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തി പന്ത് ഫോമിലായെങ്കിലും അടുത്ത പന്തില്‍ പുറത്തായി.
advertisement
85-3 എന്ന സ്‌കോറില്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പവലും വാര്‍ണറും ഡല്‍ഹിയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചു. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാര്‍ണര്‍ പത്തൊമ്പതാം ഓവറില്‍ 92 റണ്‍സിലെത്തി സെഞ്ചുറി ലക്ഷ്യമിട്ടെങ്കിലും ഉമ്രാന്‍ മാലിക് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സടിച്ച പവല്‍ തകര്‍ത്താടിയതോടെ സെഞ്ചുറി നഷ്ടമായി.
ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നിറങ്ങുന്നത്. ഡല്‍ഹി നിരയില്‍ നാലും ഹൈദരാബാദില്‍ മൂന്ന് മാറ്റങ്ങളുമാണ് ഇന്നത്തെ മത്സരത്തില്‍ വരുത്തിയിരിക്കുന്നത്.
advertisement
ഡല്‍ഹി ടീമില്‍ മന്ദീപ് സിംഗ്, റിപാല്‍ പട്ടേല്‍, ഖലീല്‍ അഹമദ്, ആന്ററിച്ച് നോക്കിയെ എന്നിവര്‍ ടീമിലെത്തി. സീന്‍ ആബട്ട്, ശ്രേയസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ ഹൈദരാബാദിന്റെ അന്തിമ ഇലവനില്‍ ഇടം പിടിച്ചു.
പ്ലേഓഫ് പോര് മുറുകുന്നതിനാല്‍ രണ്ടു ടീമുകള്‍ക്കും ഈ കളിയില്‍ വിജയം അനിവാര്യമാണ്. ഹൈദരാബാദിനേക്കാള്‍ ഡല്‍ഹിക്കാണ് കളി കൂടുതല്‍ നിര്‍ണായകം.
Location :
First Published :
May 05, 2022 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |വെടിക്കെട്ട് ബാറ്റിംഗുമായി വാര്‍ണറും(58 പന്തില്‍ 92*) പവലും (35 പന്തില്‍ 67*); ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍