IPL 2022 | കൊൽക്കത്തയ്‌ക്കെതിരെ ടോസ് നേടി ഹൈദരാബാദ്; ബൗളിംഗ് തിരഞ്ഞെടുത്തു; വമ്പൻ മാറ്റങ്ങളുമായി കൊൽക്കത്ത
- Published by:Naveen
- news18-malayalam
Last Updated:
പ്ലെയിങ് ഇലവനിൽ നിർണായക മാറ്റങ്ങൾ വരുത്തിയാണ് കൊൽക്കത്ത ഇറങ്ങുന്നത്.
ഐപിഎല്ലിൽ (IPL 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (Kolkata Knight Riders) സൺറൈസേഴ്‌സ് ഹൈദരാബാദിന് (Sunrisers Hyderabad) ടോസ്. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇതിൽ പ്ലെയിങ് ഇലവനിൽ നിർണായക മാറ്റങ്ങൾ വരുത്തിയാണ് കൊൽക്കത്ത ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരം കളിച്ച ഹൈദരാബാദ് ടീമിലുണ്ടായിരുന്ന വാഷിംഗ്ടൺ സുന്ദറിന് പകരം ജഗദീശ സുചിത്ത് ഇന്നത്തെ മത്സരത്തിനുള്ള ടീമിൽ ഇടം നേടി. അതേസമയം, മൂന്ന് മാറ്റങ്ങളാണ് കൊൽക്കത്ത നടത്തിയിരിക്കുന്നത്. തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെട്ട അജിങ്ക്യ രഹാനെയ്ക്ക് പകരമായി ആരോൺ ഫിഞ്ച് ടീമിലിടം നേടിയപ്പോൾ സാം ബില്ലിങ്‌സിന് പകരം ഷെൽഡൺ ജാക്സണും റാസിഖ് ദാറിന് പകരം അമൻ ഖാനുമാണ് കൊൽക്കത്തയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടിയത്.
ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിന് ശേഷം തുടരെ രണ്ട് മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഹൈദരാബാദ് ഇറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് കൊൽക്കത്ത ഇറങ്ങുന്നത്. വിജയം തുടരാൻ ഹൈദരാബാദും വിജയവഴിയിൽ തിരിച്ചെത്താൻ കൊൽക്കത്തയും ലക്ഷ്യം വെക്കുമ്പോൾ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.
advertisement
🚨 Team News 🚨
1⃣ change for @SunRisers as Jagadeesha Suchith is named in the team.
3⃣ changes for @KKRiders as Aaron Finch, Sheldon Jackson & Aman Khan are picked in the team.
Follow the match ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR
A look at the Playing XIs 🔽 pic.twitter.com/vDFIZT2wPD
— IndianPremierLeague (@IPL) April 15, 2022
advertisement
പ്ലെയിങ് ഇലവൻ:
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോൺ ഫിഞ്ച്, വെങ്കടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, ആന്ദ്രെ റസൽ, ഷെൽഡൺ ജാക്‌സൺ (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, അമൻ ഖാൻ, വരുൺ ചക്രവർത്തി.
സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), രാഹുൽ ത്രിപാഠി, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം, ശശാങ്ക് സിംഗ്, ജഗദീശ സുചിത്ത്, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസെൻ, ഉമ്രാൻ മാലിക്, ടി നടരാജൻ
Location :
First Published :
April 15, 2022 7:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | കൊൽക്കത്തയ്‌ക്കെതിരെ ടോസ് നേടി ഹൈദരാബാദ്; ബൗളിംഗ് തിരഞ്ഞെടുത്തു; വമ്പൻ മാറ്റങ്ങളുമായി കൊൽക്കത്ത



