IPL 2022 | പഞ്ചാബിനെതിരെ ചെന്നൈക്ക് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു; ഇരു ടീമുകളിലും മാറ്റങ്ങൾ
- Published by:Naveen
- news18-malayalam
Last Updated:
ചെന്നൈ ആദ്യ ജയം തേടിയിറങ്ങുമ്പോൾ മറുവശത്ത് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്.
ഐപിഎല്ലിൽ (IPL 2022) പഞ്ചാബ് കിങ്സിനെതിരായ (Punjab Kings) മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings) ക്യാപ്റ്റൻ രവീന്ദ്ര ജഡേജ ബൗളിംഗ് തിരഞ്ഞെടുത്തു. സീസണിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ആദ്യ ജയം തേടിയിറങ്ങുമ്പോൾ മറുവശത്ത് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മത്സരത്തിന് ഇറക്കിയ ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ചെന്നൈ നിരയിൽ തുഷാർ ദേശ്പാണ്ഡെയ്ക്ക് പകരം ഇംഗ്ലീഷ് താരം ക്രിസ് ജോർദാൻ പ്ലെയിങ് ഇലവനിൽ ഇടം നേടിയപ്പോൾ മറുഭാഗത്ത് രണ്ട് പുതുമുഖ താരങ്ങൾ പഞ്ചാബിനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. വൈഭവ് അറോറ ജിതേഷ് ശർമ്മ എന്നിവർ ഹർപ്രീത് ബ്രാർ, രാജ് ബാവ എന്നിവർക്ക് പകരം പഞ്ചാബ് പ്ലെയിങ് ഇലവനിൽ ഇടം നേടി.
🚨 Team News 🚨
1⃣ change for @ChennaiIPL as Chris Jordan is named in the team.
2⃣ changes for @PunjabKingsIPL as Vaibhav Arora & Jitesh Sharma make their debuts.
Follow the match ▶️ https://t.co/ZgMGLamhfU #TATAIPL | #CSKvPBKS
A look at the Playing XIs 🔽 pic.twitter.com/97Miutyr6g
— IndianPremierLeague (@IPL) April 3, 2022
advertisement
പ്ലെയിങ് ഇലവൻ :
ചെന്നൈ സൂപ്പർ കിങ്സ്: ഋതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, മൊയീൻ അലി, ശിവം ദുബെ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പർ), ഡ്വെയ്ൻ ബ്രാവോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ക്രിസ് ജോർദാൻ, മുകേഷ് ചൗധരി
പഞ്ചാബ് കിങ്സ്: ശിഖർ ധവാൻ, മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), ഭാനുക രാജപക്സ (വിക്കറ്റ് കീപ്പർ), ലിയാം ലിവിങ്സ്റ്റൺ, ഷാരൂഖ് ഖാൻ, വൈഭവ് അറോറ, കഗീസോ റബാഡ, രാഹുൽ ചാഹർ, വൈഭവ് അറോറ, അർഷ്ദീപ് സിങ്.
Location :
First Published :
April 03, 2022 7:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | പഞ്ചാബിനെതിരെ ചെന്നൈക്ക് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു; ഇരു ടീമുകളിലും മാറ്റങ്ങൾ