IPL 2021 | തോല്‍വിക്ക് പിന്നാലെ മോര്‍ഗന് അടുത്ത തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം പിഴ; ശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചെന്നൈക്കെതിരായ കളിയില്‍ ബൗളിങ് കോമ്പിനേഷനുകള്‍ തീരുമാനിക്കുന്നതിലും ഫീല്‍ഡ് ചെയ്ഞ്ചുകള്‍ നടത്തുന്നതിലും മോര്‍ഗന്‍ കൂടുതല്‍ സമയമെടുത്തിരുന്നു
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴശിക്ഷയും. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന് 12 ലക്ഷം രൂപയാണ് മോര്‍ഗന് പിഴ വിധിച്ചത്. ഈ സീസണില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ടീം ക്യാപ്റ്റന് ശിക്ഷ ലഭിക്കുന്നത്. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ നടന്ന കളിയില്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത്തിനും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ശിക്ഷ വിധിച്ചിരുന്നു.
ഐ പി എല്‍ ഗവേണിങ് കൗണ്‍സിലാണ് ശിക്ഷ വിധിച്ച് പത്രകുറിപ്പ് പുറത്തിറക്കിയത്. നിലവില്‍ 90 മിനുട്ടാണ് ഒരു ഇന്നിങ്സിന് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്തിനുള്ളില്‍ ബൗളിംഗ് ടീം അവരുടെ 20 ഓവറും തീര്‍ത്തിരിക്കണം. ഇത്തവണത്തെ സീസണില്‍ ഇങ്ങനെ പിഴ ശിക്ഷ ലഭിച്ച മൂന്നാമത്തെ ക്യാപ്റ്റനാണ് മോര്‍ഗന്‍. ചെന്നൈക്കെതിരായ കളിയില്‍ ബൗളിങ് കോമ്പിനേഷനുകള്‍ തീരുമാനിക്കുന്നതിലും ഫീല്‍ഡ് ചെയ്ഞ്ചുകള്‍ നടത്തുന്നതിലും മോര്‍ഗന്‍ കൂടുതല്‍ സമയമെടുത്തിരുന്നു. ഇതാണ് ഓവര്‍ നിരക്ക് കുറയാന്‍ കാരണമാക്കിയത്.
advertisement
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈ 20 ഓവര്‍ എറിയാന്‍ അധിക സമയമെടുത്തതോടെയാണ് രോഹിതിന് പിഴ ലഭിച്ചത്. മുംബൈ 137 റണ്‍സ് മാത്രമെടുത്ത മത്സരത്തില്‍ ഡല്‍ഹിയെ പ്രതിരോധിച്ച് നിര്‍ത്താനായി ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ നായകനായ രോഹിത് കൂടുതല്‍ സമയമെടുത്തതാണ് തിരിച്ചടിയായത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ തന്നെയാണ് ചെന്നൈ നായകന്‍ ധോണിക്കും പിഴ ലഭിച്ചത്.
പുതുക്കിയ ഐ പി എല്‍ നിയമപ്രകാരം ഇരു ടീമുകളും 90 മിനിറ്റിനുള്ളില്‍ 20 ഓവര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ടര മിനിറ്റ് ദൈര്‍ഖ്യമുള്ള രണ്ട് സ്ട്രാറ്റേജിക് ടൈം ഔട്ടുകളും ഇതില്‍ ഉള്‍പ്പെടും. മുന്‍പത്തെ നിയമമനുസരിച്ച് ഇരുപതാം ഓവര്‍ 90ആം മിനിറ്റില്‍ തുടങ്ങിയാലും പ്രശ്‌നമുണ്ടായിരുന്നില്ല. ഇനിയും ക്യാപ്റ്റന്മാര്‍ ഇത് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന്‍ 24 ലക്ഷവും, മറ്റു കളിക്കാര്‍ ഓരോരുത്തരും 6 ലക്ഷം രൂപ വീതമോ അല്ലെങ്കില്‍ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ അടക്കേണ്ടി വരും. മൂന്നാമതും ആവര്‍ത്തിക്കുകയാണെങ്കില്‍ ടീമിന്റെ ക്യാപ്റ്റനു ഒരു മത്സരത്തില്‍ വിലക്കും 30 ലക്ഷം രൂപ ഫൈനും ലഭിക്കും. മറ്റു കളിക്കാര്‍ 12 ലക്ഷം രൂപ വീതമോ അല്ലെങ്കില്‍ മാച്ച് ഫീയുടെ 50 ശതമാനമോ ഇതിന് പിഴയായി നല്‍കേണ്ടി വരും.
Location :
First Published :
April 22, 2021 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | തോല്‍വിക്ക് പിന്നാലെ മോര്‍ഗന് അടുത്ത തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം പിഴ; ശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റന്


