കോടി രൂപയില്‍ എത്ര പൂജ്യമുണ്ടെന്ന് എന്റെ അമ്മക്കറിയില്ല; അച്ഛന് നല്ല ചികിത്സ നല്‍കാന്‍ കഴിഞ്ഞതും ഐ പി എല്‍ കാരണമാണ്; ചേതന്‍ സക്കറിയ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആര്‍ സി ബിയുടെ നെറ്റ്‌സ് ബോളറായിരുന്ന ചേതന്‍ സക്കറിയയെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ലേലത്തില്‍ ടീമിലെത്തിച്ചത്
കോവിഡ് മൂലം ഇത്തവണത്തെ ഐ പി എല്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ അതിന് അനുകൂലമായും പ്രതികൂലമായും ആളുകള്‍ രംഗത്തെത്തിയിരുന്നു. രാജ്യം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരമൊരു കായികവിനോദം ഇവിടെ നടത്തുന്നതിനെ ചിലര്‍ എതിര്‍ത്തപ്പോള്‍ മറ്റു ചിലര്‍ക്ക് കോവിഡും ലോക്ക്ഡൗണും മൂലമുള്ള മാനസിക സമ്മര്‍ദത്തിന് അല്‍പാശ്വാസമായിരുന്നു ഐ പി എല്‍. ടൂര്‍ണമെന്റ് പാതി വഴിയില്‍ ഉപേക്ക്ഷിക്കേണ്ടി വന്നാലും ചില തകര്‍പ്പന്‍ താരങ്ങളെ ഈ സീസണ്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒരാളാണ് രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കറിയ.
ആര്‍ സി ബിയുടെ നെറ്റ്‌സ് ബോളറായിരുന്ന ചേതന്‍ സക്കറിയയെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ലേലത്തില്‍ ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യ സീസണില്‍ തന്നെ ഏഴ് മത്സരം ചേതന്‍ കളിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്താനും ചേതന് കഴിഞ്ഞു. പഞ്ചാബിനെതിരായ ഐ പി എല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ മായങ്ക്, രാഹുല്‍, റിച്ചാര്‍ഡ്‌സന്‍ എന്നിവരെ വീഴ്ത്തിക്കൊണ്ട് 3-31നാണ് ചേതന്‍ തിളങ്ങിയത്. ഇപ്പോള്‍ ഐ പി എല്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചേതന്‍ സക്കറിയ.
advertisement
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ഈ തുക ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും താന്‍ ഭാഗ്യവാനാണെന്നും ചേതന്‍ പറഞ്ഞു. 'എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. ക്രിക്കറ്റ് മാത്രമാണ് എന്റെ വരുമാനമാര്‍?ഗം. ഐ പി എല്ലില്‍ നിന്ന് ലഭിക്കുന്ന തുകയിലൂടെ മെച്ചപ്പെട്ട ചികിത്സ എന്റെ അച്ഛന് നല്‍കാന്‍ എനിക്ക് കഴിയുന്നു. പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ ടൂര്‍ണമെന്റ് ഉപേക്ഷിച്ചാല്‍ അതെനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. എന്റെ അച്ഛന്‍ ടെമ്പോ ഓടിച്ചാണ് അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ കഴിഞ്ഞത്. ഐ പി എല്ലിലൂടെ എന്റെ ജീവിതം മുഴുവന്‍ മാറി മറിയാന്‍ തുടങ്ങുകയായിരുന്നു'- ചേതന്‍ പറഞ്ഞു.
advertisement
ഈ വര്‍ഷത്തിന്റെ തുടക്കം ചേതന്റെ സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ വേദനകള്‍ക്കിടയിലാണ് അദ്ദേഹം ഐ പി എല്ലില്‍ ഗംഭീര പ്രകടനം നടത്തിയത്. 'എന്റെ കുടുംബത്തില്‍ ഇത്രയും വരുമാനമുണ്ടാക്കുന്ന ഏക വ്യക്തി ഞാനാണ്. കോടി രൂപയില്‍ എത്ര പൂജ്യമുണ്ടെന്ന് പോലും എന്റെ അമ്മയ്ക്ക് അറിയില്ല. സഞ്ജു ഭായ് കളിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞതിന്റെ തലേദിവസം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആളുകള്‍ ഐ പി എല്‍ നിര്‍ത്തണമെന്ന് പറയുന്നുണ്ട്, പക്ഷേ എന്റെ കുടുംബത്തില്‍ വരുമാനം നേടുന്ന ഏക വ്യക്തിയെന്ന നിലയില്‍ അങ്ങനെ പറയുവാന്‍ തനിക്ക് സാധിക്കില്ല'- ചേതന്‍ കൂട്ടിച്ചേര്‍ത്തു.
Location :
First Published :
May 07, 2021 8:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
കോടി രൂപയില്‍ എത്ര പൂജ്യമുണ്ടെന്ന് എന്റെ അമ്മക്കറിയില്ല; അച്ഛന് നല്ല ചികിത്സ നല്‍കാന്‍ കഴിഞ്ഞതും ഐ പി എല്‍ കാരണമാണ്; ചേതന്‍ സക്കറിയ