IPL 2021 | സൂപ്പര്‍ ഓവറില്‍ ഇറങ്ങാത്തതിന്റെ കാരണം വെളിപ്പെടുത്തി പൃഥ്വി ഷാ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മെയിന്‍ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിട്ടും സൂപ്പര്‍ ഓവറില്‍ ഇറങ്ങാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം സീസണിലെ ആദ്യ സൂപ്പര്‍ ഓവറിനാണ് ഇന്നലെ ഡല്‍ഹി- ഹൈദരാബാദ് മത്സരം വഴിയൊരുക്കിയത്. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി നേടിയത്. ജയത്തോടെ ഡല്‍ഹി ടീം പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. നേരത്തെ 160 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. സ്‌കോര്‍ തുല്യമായതിനെ തുടര്‍ന്ന് മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെതിരെ ഓവര്‍ ചെയ്തത് അക്‌സര്‍ പട്ടേല്‍ ആയിരുന്നു. ഒരോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഏഴ് റണ്‍സ് നേടാനേ വാര്‍ണര്‍ക്കും വില്യംസണും കഴിഞ്ഞുള്ളു. മറുപടി ബാറ്റിങില്‍ റാഷിദ് ഖാന്‍ എറിഞ്ഞ ഓവറില്‍ ഡല്‍ഹി എട്ട് റണ്‍സെടുത്ത് ജയം സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ മെയിന്‍ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിട്ടും സൂപ്പര്‍ ഓവറില്‍ ഇറങ്ങാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ. ഇന്നലത്തെ മത്സരത്തില്‍ 39 പന്തില്‍ ഏഴ് ഫോറും 1 സിക്സുമടക്കം 53 റണ്‍സാണ് പൃഥ്വി ഷാ നേടിയിരുന്നത്.
advertisement
'ഞങ്ങള്‍ക്കുവേണ്ടി സൂപ്പര്‍ ഓവറില്‍ വളരെ മികച്ച രീതിയിലാണ് അക്‌സര്‍ പട്ടേല്‍ പന്തെറിഞ്ഞത്. റാഷിദ് ഖാനാണ് പന്തെറിയുന്നതെന്നതിനാല്‍ റിഷഭും ധവാനുമാവും സൂപ്പര്‍ ഓവറില്‍ ഇറങ്ങുകയെന്നത് അറിയാമായിരുന്നു. ടീം മാനേജ്മെന്റിന്റെ തീരുമാനവും അത് തന്നെയായിരുന്നു. പവര്‍പ്ലേയില്‍ ബാറ്റിങ്ങിന് മികച്ച പിച്ചായാണ് തോന്നിയത്. എന്നാല്‍ പിന്നീട് പിച്ച് സ്ലോവാകാന്‍ തുടങ്ങി. പിച്ച് സ്ലോവാകുന്നുവെന്ന് എനിക്ക് മനസിലായിരുന്നു. സ്പിന്നര്‍മാര്‍ വളരെ നന്നായി പന്തെറിഞ്ഞു. എന്നാല്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരമായിരുന്നു ഇത്. ഞാന്‍ പരിശീലിച്ചതെന്തോ അതാണ് ചെയ്യാന്‍ ശ്രമിച്ചത്. ആ പരിശീലനം എന്നെ സഹായിക്കുന്നുണ്ട്. അത് തുടരാനാണ് ശ്രമം. വില്യംസണിന്റെ ഇന്നിങ്സ് മനോഹരമായിരുന്നു'- പൃഥ്വി ഷാ പറഞ്ഞു.
advertisement
സൂപ്പര്‍ ഓവറില്‍ ബെയര്‍സ്റ്റോയെ ഇറക്കാതിരുന്ന ഹൈദരാബാദ് ടീം മാനേജ്‌മെന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമാണ്. മെയിന്‍ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓപ്പണറെ മാറ്റി നിര്‍ത്തിയ തീരുമാനമാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് ഇവര്‍ വാദിക്കുന്നത്. 'ബെയര്‍സ്റ്റോ കക്കൂസിലായിരുന്നുവെങ്കില്‍ ഒഴികെ, സൂപ്പര്‍ ഓവറില്‍ അവന്‍ നിങ്ങളുടെ ആദ്യ ചോയ്സ് ആകാതിരിക്കാനുള്ള കാരണം മനസിലാകുന്നില്ല' എന്നാണ് വിരേന്ദര്‍ സേവാഗ് ഇതിനെതിരെ തുറന്നടിച്ചത്. മെയിന്‍ ഇന്നിങ്‌സില്‍ 18 പന്തിലാണ് ബെയര്‍സ്റ്റോ 38 റണ്‍സ് നേടിയത്.
Location :
First Published :
April 26, 2021 7:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | സൂപ്പര്‍ ഓവറില്‍ ഇറങ്ങാത്തതിന്റെ കാരണം വെളിപ്പെടുത്തി പൃഥ്വി ഷാ



