• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021| ടി20 ശൈലിയിലേക്കുള്ള മാറ്റത്തിൽ തുണയായത് ദ്രാവിഡിന്റെ വാക്കുകൾ: ചേതേശ്വർ പുജാര

IPL 2021| ടി20 ശൈലിയിലേക്കുള്ള മാറ്റത്തിൽ തുണയായത് ദ്രാവിഡിന്റെ വാക്കുകൾ: ചേതേശ്വർ പുജാര

പരിമിത ഓവർ ക്രിക്കറ്റിൽ ഇതുവരെയും താരത്തിന് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ അദ്ദേഹത്തെ ടീമിലെടുക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പോലും തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ 50 ലക്ഷം രൂപ മുടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ടീമിലെത്തിച്ചു. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച ക്രിസ് മോറിസിന് ലഭിച്ചതിനേക്കാളും വലിയ കരഘോഷമാണ് പൂജാരയെ സ്വന്തമാക്കിയപ്പോൾ ചെന്നൈ ടീമിനായി ലഭിച്ചത്.

ചേതേശ്വർ പുജാര

ചേതേശ്വർ പുജാര

  • Share this:
    ചേതേശ്വർ പുജാര ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഒരു അവിഭാജ്യ ഘടകമാണ്. ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരകൾക്ക് ഒരുങ്ങുമ്പോൾ അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പേരുകളിൽ ഒന്ന് പുജാരയുടേത് ആവും. ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് സ്പെഷലിസ്റ്റ് ആണ് ഈ വലംകയ്യൻ ബാറ്റ്സ്മാൻ. പല മത്സരങ്ങളിലും ഇന്ത്യൻ ഇന്നിങ്സിൻ്റെ നെടുംതൂൺ ആയത് പുജാരയുടെ ബാറ്റിംഗ് തന്നെ ആയിരുന്നു.

    രാഹുൽ ദ്രാവിഡിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് പുജാര വന്നത്. ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ ബാറ്റിംഗ് ശൈലിയാണ് പുജാര പിന്തുടരുന്നത്. തൻ്റെ ബാറ്റ് കൊണ്ട് വിക്കറ്റിന് മുന്നിൽ പ്രതിരോധത്തിൻ്റെ കോട്ട കെട്ടി എതിരാളികളെ വശം കെടുത്തുന്ന കളിയാണ് പുജാര പുറത്തെടുക്കാറുള്ളത്. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ യഥാർത്ഥ കോപ്പിബുക് ഷോട്ടുകൾ കളിച്ച് കൊണ്ടാണ് താരം റൺസ് നേടാറുള്ളത്. അത് കൊണ്ട് തന്നെ പുജാരയുടെ ബാറ്റിംഗ് കണ്ടിരിക്കുക എന്നത് അത്യാവശ്യം ക്ഷമയുള്ളവർക്ക് മാത്രം പറ്റുന്ന ഒന്നാണ്. ഈ മെല്ലെപ്പോക്ക് നയം കൊണ്ട് തന്നെയാണ് പുജാരയെ ഐപിഎൽ ടീമുകളും ലേലത്തിൽ സ്വന്തമാക്കാത്തത്.

    ഐപിഎൽ സീസൺ വരുമ്പോൾ പൂജാര ഇംഗ്ലണ്ടിലേക്ക് പറക്കും. ഇവിടെ ഐപിഎല്ലിൽ തൻ്റെ സഹകളിക്കാരെല്ലാം അടിച്ചു തകർക്കുമ്പോൾ അവിടെ ഇംഗ്ലണ്ടിൽ പുജാര കൗണ്ടി ക്രിക്കറ്റ് കളിക്കുകയാവും.

    Also Read- കിരീടമില്ലെന്ന് കരുതി കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ടത് എന്തിന്?

    പരിമിത ഓവർ ക്രിക്കറ്റിൽ ഇതുവരെയും താരത്തിന് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ അദ്ദേഹത്തെ ടീമിലെടുക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പോലും തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ 50 ലക്ഷം രൂപ മുടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ടീമിലെത്തിച്ചു. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച ക്രിസ് മോറിസിന് ലഭിച്ചതിനേക്കാളും വലിയ കരഘോഷമാണ് പൂജാരയെ സ്വന്തമാക്കിയപ്പോൾ ചെന്നൈ ടീമിനായി ലഭിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ പുജാര പുറത്തെടുത്ത വീരോചിത പ്രകടനത്തിന് ആദര സൂചകമായിട്ടാണ് എല്ലാ ഐപിഎൽ ഫ്രാഞ്ചൈസികളും ഇങ്ങനെ ചെയ്തത്.

    ഏതായാലും, ഇപ്പോൾ ടി20 ക്രിക്കറ്റിന് വേണ്ടി മനസ് പാകപ്പെടുത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പുജാര. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡാണെന്നാണ് പുജാര പറയുന്നത്. താരം തുടര്‍ന്നു- ''നേരത്തെ ഐപിഎല്ലിന്റെ ഭാഗമായിരുന്നു ഞാന്‍. അന്ന് ഐപിഎല്ലിന് ശേഷം ടെസ്റ്റ് കളിക്കുമ്പോള്‍ സാങ്കേതികമായി ചില പിഴവുകള്‍ സംഭവിച്ചിരുന്നു. കൂടുതൽ ടി20 കളിക്കുമ്പോള്‍ ടെസ്റ്റ് കളിക്കാനുള്ള മികവിന് കോട്ടം തട്ടുമോയെന്നുള്ള ആശങ്ക എനിക്കുണ്ടായിരുന്നു.

    ഇത്തരം ആശങ്കകളെല്ലാം മാറ്റിതന്നത് ദ്രാവിഡായിരുന്നു. ബാറ്റിങ്ങില്‍ എന്തൊക്കെ മാറ്റം വരുത്തിയാലും ഒരു താരത്തിൻ്റെ സ്വാഭാവിക ശൈലിക്ക് കോട്ടം തട്ടില്ലെന്ന് ദ്രാവിഡ് ബോധ്യപ്പെടുത്തിതന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയായിരുന്നു. രണ്ട് ഫോര്‍മാറ്റിലും വ്യത്യസ്ത ശൈലിയിൽ കളിക്കാനാകുമെന്ന് ബോധ്യം എനിക്കുണ്ട്.'' പുജാര വ്യക്തമാക്കി.

    ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുജാര ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. മുമ്പ് മൂന്ന് ഫ്രഞ്ചൈസികൾക്ക് വേണ്ടി പുജാര കളിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്ക് വേണ്ടിയാണ് പൂജാര കളിച്ചിട്ടുള്ളത്. 30 മത്സരങ്ങളില്‍ നിന്നായി 99.74 സ്ട്രൈക്ക് റേറ്റിൽ 390 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

    News Summary: Rahul Dravid's advice helped me in preparing for IPL, says Pujara
    Published by:Rajesh V
    First published: