ഗ്യാലറിയിലിരുന്ന് ഭാര്യയെ പരിചയപ്പെടുത്തി സുഹൃത്ത്; 'കല്ല്യാണം കഴിഞ്ഞതേ ഉള്ളല്ലേ' എന്ന് സഞ്ജു സംസൺ

Last Updated:

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് അണിഞ്ഞാണ് സഞ്ജു സംസാരിക്കുന്നത്.

sanju samson
sanju samson
അബുദാബി: ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ഗ്യാലറിയിലിരുന്ന സുഹൃത്തുമായി മലയാളത്തില്‍ സംസാരിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ബൗണ്ടറി ലൈനിന് സമീപത്ത് നിന്ന് ഗ്യാലറിയിലിരിക്കുന്ന സുഹൃത്തിനോടും ഭാര്യയോടും സഞ്ജു സംസാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ നവമാധ്യമങ്ങളിൽ വൈറലായി.
''സഞ്ജൂ.. ഇതാണ് വൈഫ്'' എന്ന ആമുഖത്തോടെ സുഹൃത്ത് ഭാര്യയെ സഞ്ജുവിന് ആദ്യം പരിചയപ്പെടുത്തി. 'ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞതേ ഉള്ളല്ലേ' എന്ന് സഞ്ജു തിരിച്ചുചോദിച്ചു. 'ഒരു മാസം ആയതേയുള്ളൂ..ഞാന്‍ അയച്ചിരുന്നല്ലോ' എന്ന് യുവാവ് മറുപടി നല്‍കുന്നുണ്ട്. അതാണ് എനിക്ക് ഓര്‍മയെന്ന് പറഞ്ഞ സഞ്ജു, തുടര്‍ന്ന് രണ്ടു പേരും ഇവിടെ സെറ്റില്‍ഡ് ആണോ എന്നും ചോദിക്കുന്നുണ്ട്.
advertisement
വീഡിയോ:
ദുബായിലാണ് ഹൈദരാബാദും രാജസ്ഥാനും തമ്മിലുള്ള മത്സരം നടന്നത്. 23 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ സഞ്ജുവിന്റെ സുഹൃത്ത് ആരാണെന്നത് വ്യക്തമല്ല. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് അണിഞ്ഞാണ് സഞ്ജു സംസാരിക്കുന്നത്.
advertisement
ഹൈദരാബാദിനെതിരായ മത്സരത്തോടെ ഐപിഎൽ ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന 19ാമത്തെ താരമായി സഞ്ജു സംസൺ മാറിയിരുന്നു. 433 റൺസോടെ ഐപിഎൽ സീസണിലെ റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് സഞ്ജു ഇപ്പോൾ. സൺറൈസേഴ്സിനെതിരെ ഏറ്റവും അധിരം റൺ നേടുന്ന താരമായും സഞ്ജു മാറി. 615 റൺസാണ് ഹൈദരാബാദിനെതിരെ സഞ്ജു ഇതുവരെ നേടിയത്. ഐപിഎൽ സീസണിൽ സഞ്ജു 400ൽ അധികം റൺസ് നേടുന്നത് ഇതു രണ്ടാം തവണയാണ്. 2018 സീസണിൽ 441 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/IPL/
ഗ്യാലറിയിലിരുന്ന് ഭാര്യയെ പരിചയപ്പെടുത്തി സുഹൃത്ത്; 'കല്ല്യാണം കഴിഞ്ഞതേ ഉള്ളല്ലേ' എന്ന് സഞ്ജു സംസൺ
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement