Rohit Sharma |അത് ഔട്ടോ നോട്ട് ഔട്ടോ? തേര്‍ഡ് അമ്പയര്‍ക്ക് കണ്ണുകണ്ടൂടെയെന്ന് ആരാധകര്‍; വിമര്‍ശനം ശക്തം
- Published by:Sarath Mohanan
- news18-malayalam
Last Updated:
റിപ്ലേകളില്‍ പന്ത് ബാറ്റില്‍ നിന്ന് അകന്ന് പോകുന്നതായാണ് കാണുന്നത് എങ്കിലും സ്നികോമീറ്ററില്‍ വ്യത്യാസം കാണിച്ചു.
ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 52 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തകര്‍ത്തിരുന്നു. ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.
മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റനെ അവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ രോഹിത് ശര്‍മയുടെ വിക്കറ്റിനെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. വിവാദ തീരുമാനത്തിന്റെ പേരില്‍ തേര്‍ഡ് അമ്പയര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍.
ആദ്യ ഓവറിലെ അവസാന ഡെലിവറിയില്‍ ഷെല്‍ഡന്‍ ജാക്സന്റെ പന്ത് രോഹിത്തിന്റെ ബാറ്റില്‍ ഉരസിയെന്ന് പറഞ്ഞായിരുന്നു കൊല്‍ക്കത്ത താരങ്ങളുടെ അപ്പീല്‍. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. ഇതോടെ ശ്രേയസ് ഡിആര്‍എസ് എടുത്തു. റിപ്ലേകളില്‍ പന്ത് ബാറ്റില്‍ നിന്ന് അകന്ന് പോകുന്നതായാണ് കാണുന്നത് എങ്കിലും സ്നികോമീറ്ററില്‍ വ്യത്യാസം കാണിച്ചു.
advertisement
Rohit Sharma was surprised with the decision. pic.twitter.com/3mqMa24bch
— Johns. (@CricCrazyJohns) May 9, 2022
ഇതോടെ സാങ്കേതിക വിദ്യയെ വിശ്വസിച്ച് തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. ഇതില്‍ രോഹിത് ശര്‍മയും അതൃപ്തി പ്രകടമാക്കി. രണ്ട് റണ്‍സ് മാത്രം എടുത്ത് മുംബൈ ക്യാപ്റ്റന് മടങ്ങേണ്ടി വന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത മുംബൈയെ അവരുടെ ഒമ്പതാം തോല്‍വിയിലേക്ക് തള്ളിയിട്ടു.
advertisement
കൊല്‍ക്കത്തയെ 165/9 എന്ന സ്‌കോറിന് ഒതുക്കിയെങ്കിലും ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. 17.3 ഓവറില്‍ മുംബൈ 113 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 51 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ഒഴികെ ആരും തന്നെ മുംബൈ നിരയില്‍ തിളങ്ങിയില്ല.
11 മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമാത്രമുള്ള മുംബൈ പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. അഞ്ചാം ജയത്തോടെ പത്ത് പോയിന്റുമായി കൊല്‍ക്കത്ത ഏഴാം സ്ഥാനത്തേക്കു കയറി.
Location :
First Published :
May 10, 2022 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Rohit Sharma |അത് ഔട്ടോ നോട്ട് ഔട്ടോ? തേര്‍ഡ് അമ്പയര്‍ക്ക് കണ്ണുകണ്ടൂടെയെന്ന് ആരാധകര്‍; വിമര്‍ശനം ശക്തം