David Warner |'സെഞ്ച്വറി നേടാന് സ്ട്രൈക്ക് വേണോ എന്ന് ഞാന് ചോദിച്ചു'; വാര്ണറുടെ മറുപടി വെളിപ്പെടുത്തി റോവ്മാന് പവല്
David Warner |'സെഞ്ച്വറി നേടാന് സ്ട്രൈക്ക് വേണോ എന്ന് ഞാന് ചോദിച്ചു'; വാര്ണറുടെ മറുപടി വെളിപ്പെടുത്തി റോവ്മാന് പവല്
92 റണ്സ് നേടി പുറത്താകാതെ നിന്ന വാര്ണര് ആയിരുന്നു ഡല്ഹിയുടെ ടോപ് സ്കോറര്. 58 പന്തില് 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു വാര്ണറുടെ ഇന്നിങ്സ്.
ക്യാപ്റ്റന് സ്ഥാനത്ത് നിന്ന് മാറ്റി, പ്ലേയിങ് ഇലവനില് അവസരം നിഷേധിച്ച തന്റെ മുന് ഫ്രാഞ്ചൈസിക്ക് മുന്നില് ഒരു മധുരപ്രതികാരം കൂടിയായിരുന്നു വാര്ണര്ക്ക് ഇന്നലത്തെ മത്സരം. തകര്പ്പന് പ്രകടനം കാഴ്ചവെച്ച് മുന്നേറിയ വാര്ണര് സെഞ്ചുറിയടിച്ച് മറുപടി നല്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറില് 19 റണ്സ് അടിച്ചെടുത്ത് റോവ്മാന് പവല് കളം നിറയുകയായിരുന്നു.
92 റണ്സ് നേടി പുറത്താകാതെ നിന്ന വാര്ണര് ആയിരുന്നു ഡല്ഹിയുടെ ടോപ് സ്കോറര്. 58 പന്തില് 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു വാര്ണറുടെ ഇന്നിങ്സ്. റോവ്മാന് പവല് 35 പന്തില് മൂന്ന് ഫോറും ആറ് സിക്സും സഹിതം 67 റണ്സ് നേടി.
അവസാന ഓവറില് സ്ട്രൈക്ക് കൈമാറണോ എന്ന് താന് വാര്ണറിനോട് ചോദിച്ചതായാണ് റോവ്മാന് പവല് വെളിപ്പെടുത്തുന്നത്. സെഞ്ച്വറിയിലേക്ക് എത്താന് സിംഗിള് എടുത്ത് സ്ട്രൈക്ക് കൈമാറണോ എന്ന് ഞാന് വാര്ണറിനോട് ചോദിച്ചു. ശ്രദ്ധിക്കൂ, അങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. നിനക്ക് കഴിയുന്നത്ര ദൂരേക്ക് അടിച്ച് പറത്തുകയാണ് വേണ്ടത് എന്നാണ് വാര്ണര് മറുപടി നല്കിയത്. ഞാന് അത് പോലെ ചെയ്തു'- റോവ്മാന് പവല് പറയുന്നു.
അഞ്ചാം സ്ഥാനത്ത് തന്നെ ബാറ്റിങ്ങിന് ഇറക്കാന് എങ്ങനെയാണ് റിഷഭ് പന്തിനെ കൊണ്ട് സമ്മതിപ്പിച്ചത് എന്നും റോവ്മാന് പവല് വെളിപ്പെടുത്തി. ഞാന് റിഷഭ് പന്തിനോട് സംസാരിച്ചു. എവിടെയാണ് എനിക്ക് ബാറ്റ് ചെയ്യാന് താത്പര്യം എന്ന് പന്ത് ചോദിച്ചു. എന്നില് വിശ്വസിക്കു, 5ാമത് ബാറ്റ് ചെയ്യാന് വിടൂ എന്നാണ് ഞാന് പന്തിനോട് പറഞ്ഞത്. കഴിഞ്ഞ വര്ഷത്തോടെ സ്പിന്നിന് എതിരെ കളിക്കാനുള്ള എന്റെ പ്രാപ്തി വര്ധിച്ചതായും താന് പന്തിനെ ബോധ്യപ്പെടുത്തിയതായി റോവ്മാന് പവല് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.