Shikhar Dhawan |പഞ്ചാബ് പ്ലേഓഫില്‍ കടക്കാത്തതിന് ധവാന് അച്ഛന്റെ വക ഇടിയും ചവിട്ടും; വൈറല്‍ വീഡിയോ പങ്കിട്ട് താരം
- Published by:Sarath Mohanan
- news18-malayalam
Last Updated:
'നോക്കൗട്ടിലേക്ക് യോഗ്യത നേടാനാകാത്തതിനാല്‍ അച്ഛന്‍ എന്നെ നോക്കൗട്ടാക്കി' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരമാണ് പഞ്ചാബ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഒട്ടനവധി തമാശ നിറഞ്ഞ പോസ്റ്റുകളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഈ സീസണില്‍ മികച്ച തുടക്കം ലഭിച്ചിട്ടും പഞ്ചാബിന് പ്ലേഓഫിലെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ പ്ലേഓഫിലെത്താത്തതിനാല്‍ അച്ഛന്‍ തല്ലിയെന്നും പറഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ധവാന്‍.
രസകരമായ പശ്ചാത്തല സംഗീതത്തോട് കൂടിയാണ് വീഡിയോയുള്ളത്. 'നോക്കൗട്ടിലേക്ക് യോഗ്യത നേടാനാകാത്തതിനാല്‍ അച്ഛന്‍ എന്നെ നോക്കൗട്ടാക്കി' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. അച്ഛനെ പിടിച്ചു മാറ്റാന്‍ കൂടെയുള്ളവര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. രസകരമായ ഈ വീഡിയോ ആരാധകര്‍ വളരെപെട്ടെന്ന് തന്നെ ഏറ്റെടുത്തു.
മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, മുന്‍ അണ്ടര്‍ 19 ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉണ്‍മുക്ത് ചന്ദ്, പഞ്ചാബ് കിംഗ്സിലെ സഹതാരം ഹര്‍പ്രീത് ബ്രാര്‍, ഗുജറാത്ത് ടൈറ്റന്‍സ് താരം പ്രദീപ് സാംഗ്വാന്‍ എന്നിവരെല്ലാം വീഡിയോയ്ക്ക് മറുപടി അയച്ചിട്ടുണ്ട്.
advertisement
advertisement
8.25 കോടി രൂപയ്ക്കാണ് ഐപിഎല്‍ മെഗാ ലേലത്തിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും പഞ്ചാബ് ധവാനെ സ്വന്തമാക്കിയത്. എല്ലാവരും പഞ്ചാബ് മാനേജ്‌മെന്റ് ധവാനെ ക്യാപ്റ്റനായി നിയമിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പഞ്ചാബ് ആ ഉത്തരവാദിത്വം മായങ്കിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഐപിഎല്‍ 15-ാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട് പഞ്ചാബ് കിംഗ്സിന്റെ ശിഖര്‍ ധവാന്‍. 14 മത്സരങ്ങളില്‍ 460 റണ്‍സാണ് ധവാന്‍ നേടിയത്. 38.33 റണ്‍സ് ശരാശരിയും 122.66 സ്ട്രൈക്കറ്റ് റേറ്റുമാണ് ധവാനുള്ളത്. ആറാം സ്ഥാനത്താണ് പഞ്ചാബ് സീസണ്‍ അവസാനിപ്പിച്ചത്. 14 മത്സരങ്ങളില്‍ ഏഴ് വീതം ജയവും തോല്‍വിയുമാണ് പഞ്ചാബിനുള്ളത്.
Location :
First Published :
May 26, 2022 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Shikhar Dhawan |പഞ്ചാബ് പ്ലേഓഫില്‍ കടക്കാത്തതിന് ധവാന് അച്ഛന്റെ വക ഇടിയും ചവിട്ടും; വൈറല്‍ വീഡിയോ പങ്കിട്ട് താരം