advertisement

IPL 2020| കോഹ്ലിയും റെയ്നയും രോഹിത് ശർമയും ഇനി ശിഖർ ധവാന് പിന്നിൽ; ഐപിഎല്ലിൽ ധവാന് പുതിയ റെക്കോർഡ്

Last Updated:

ജയത്തോടെ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമതാണ്.

ഐപിഎല്ലിൽ പുതിയ റെക്കോർഡ് തീർത്ത് ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാൻ. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി ധവാന് സ്വന്തം. രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 33 പന്തിൽ 57 റൺസാണ് ധവാൻ അടിച്ചുകൂട്ടിയത്.
രാജസ്ഥാനെ 13 റൺസിന് ഡൽഹി പരാജയപ്പെടുത്തുകയും ചെയ്തു. 161 റൺസ് പിന്തുടർന്ന രാജസ്ഥാൻ അനായാസമായി ജയിക്കുമെന്ന നിലയിൽ നിന്നാണ് ഡൽഹി വിജയം തട്ടിയെടുത്തത്. ഇതോടെ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമതായി.
advertisement
ഐപിഎല്ലിൽ തന്റെ 39ാമത്തെ അർധ സെഞ്ചുറിയാണ് ധവാൻ സ്വന്തമാക്കിയത്. വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശർമ എന്നിവരെ മറികടന്നാണ് ശിഖർ ധവാന്റെ റെക്കോർഡ് നേട്ടം. 38 അർധ സെഞ്ചുറികളായിരുന്നു ഇതുവരെ നാല് താരങ്ങളും നേടിയിരുന്നത്.
You may also like:ഐപിഎല്ലിൽ തകർത്തടിച്ച് ഡിവില്ലിയേഴ്സ്; മുൻനായകനെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിക്കുമോ?
ഈ സീസണിലെ ഐപിഎല്ലിൽ ധവാന്റെ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയാണ് ഇന്നലെ ഉണ്ടായത്. ഞായറാഴ്ച്ച മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 52 ബോളിൽ 69 റൺസ് താരം നേടിയിരുന്നു. ഡ‍ൽഹിയുടെ വിജയത്തിൽ നിർണായകമായതും ധവാന്റെ പ്രകടനമാണ്.
advertisement
ശിഖാർ ധവാന്റെ റെക്കോർഡ് പ്രകടനത്തിന് പുറമേ മറ്റൊരു താരവും ഇന്നലത്തെ മത്സരത്തിൽ ഉയർന്നു വന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത് ഡല്‍ഹിയുടെ ആന്റിച്ച് നോര്‍ജെയാണ്.
advertisement
രാജസ്ഥാൻ ബാറ്റ്സ്മാൻ ജോസ് ബട്‌ലര്‍ക്കെതിരെ നോർജെ പന്തെറിഞ്ഞത് മണിക്കൂറില്‍ 156.22 കിലോമീറ്റര്‍ വേഗതയിലാണ്. എന്നാൽ അതിവേഗ ബോളിൽ പതറാതെ ബൗണ്ടറി അടിച്ചാണ് ബട്‌ലർ മറുപടി നൽകിയത്. പക്ഷേ, ബട്‌ലറുടെ വിക്കറ്റ് നേടിയതും നോർജെ തന്നെയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| കോഹ്ലിയും റെയ്നയും രോഹിത് ശർമയും ഇനി ശിഖർ ധവാന് പിന്നിൽ; ഐപിഎല്ലിൽ ധവാന് പുതിയ റെക്കോർഡ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement