ഇന്റർഫേസ് /വാർത്ത /IPL / IPL 2022 |ജയ്‌സ്വാളിന് അര്‍ദ്ധസെഞ്ച്വറി (59); അശ്വിന്‍ (40*); ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ രണ്ടാമത്

IPL 2022 |ജയ്‌സ്വാളിന് അര്‍ദ്ധസെഞ്ച്വറി (59); അശ്വിന്‍ (40*); ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ രണ്ടാമത്

ജയത്തോടെ 18 പോയന്റുമായി രണ്ടാം സ്ഥാനത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് കടന്നു.

ജയത്തോടെ 18 പോയന്റുമായി രണ്ടാം സ്ഥാനത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് കടന്നു.

ജയത്തോടെ 18 പോയന്റുമായി രണ്ടാം സ്ഥാനത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് കടന്നു.

  • Share this:

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് (59) രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

40 റണ്‍സ് നേടിയ ആര്‍ അശ്വിനും രാജാസ്ഥന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജയത്തോടെ 18 പോയന്റുമായി രണ്ടാം സ്ഥാനത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് കടന്നു.

പ്ലേ ഓഫ് ഉറപ്പിക്കാന്‍ 151 റണ്‍സിലേക്ക് ബാറ്റെടുത്ത രാജസ്ഥാന് രണ്ടാം ഓവറില്‍ തന്നെ ജോസ് ബട്ട്‌ലറെ (2) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്‌സ്വാള്‍ - ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സഖ്യം രാജസ്ഥാനെ മുന്നോട്ടുനയിച്ചു. 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഒമ്പതാം ഓവറില്‍ മിച്ചല്‍ സാന്റ്‌നര്‍ പിരിച്ചതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 20 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത സഞ്ജുവിനെ സാന്റ്‌നര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കല്‍ (3) പെട്ടെന്ന് മടങ്ങി. പിന്നാലെ ജയ്‌സ്വാളിനെയും ഷിംറോണ്‍ ഹെറ്റ്മയറിനെയും (6) പ്രശാന്ത് സോളങ്കി മടക്കിയതോടെ രാജസ്ഥാന്‍ വിറച്ചു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച അശ്വിന്‍ - റിയാന്‍ പരാഗ് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. പരാഗ് 10 പന്തില്‍ നിന്ന് 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. 93 റണ്‍സ് നേടിയ മോയിന്‍ അലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തിലാണ് ചെന്നൈ ഈ സ്‌കോര്‍ സ്വന്തമാക്കിയത്.

First published:

Tags: IPL 2022