HOME » NEWS » IPL » THE FIRST MATCH MAY BE MY LAST SAYS MUMBAIS CHRIS LYNN INT SAR

IPL 2021 | 'ആദ്യ മത്സരം തന്നെ എന്‍റെ അവസാന മത്സരമായേക്കാം': മുംബൈ താരം ക്രിസ് ലിൻ

"നിമിഷങ്ങള്‍ക്കുളളില്‍ സംഭവിച്ചതായിരുന്നു ആ റണ്‍ഔട്ട്. അങ്ങനെ ഉണ്ടായില്ലെങ്കില്‍ ഞങ്ങള്‍ നല്ല സ്‌കോര്‍ നേടിയേനെ. രോഹിത് നല്ല രീതിയില്‍ കളിച്ചു വരികയായിരുന്നു. റണ്ണൗട്ടിന് പുറമെ മറ്റ് പല ഘടകങ്ങളും മത്സരത്തില്‍ ഞങ്ങള്‍ക്ക് പ്രതികൂലമായി"-ക്രിസ് ലിന്‍ കൂട്ടിച്ചേർത്തു.

News18 Malayalam | news18-malayalam
Updated: April 10, 2021, 9:42 PM IST
IPL 2021 | 'ആദ്യ മത്സരം തന്നെ എന്‍റെ അവസാന മത്സരമായേക്കാം': മുംബൈ താരം ക്രിസ് ലിൻ
Chris Lynn
  • Share this:
ഐ പി എല്ലിന്റെ ആദ്യ മത്സരത്തിൽ തിളങ്ങിയെങ്കിലും മുംബൈ ടീമിന്റെ ഓസ്ട്രേലിയൻ താരം ക്രിസ് ലിൻ നിരാശനാണ്. ഇന്നലെ നടന്ന ഐ പി എൽ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ത്രില്ലർ ജയമാണ് ആർ സി ബി നേടിയത്. അവസാന പന്തിൽ രണ്ട് വിക്കറ്റിനായിരുന്നു ആർ സി ബി മുംബൈക്കെതിരെ ജയം നേടിയത്. എന്നാൽ ക്രിസ് ലിന്നിന്റെ നിരാശക്ക് കാരണം മറ്റൊന്നായിരുന്നു. ക്രിസ് ലിന്‍ അത് വ്യക്തമാക്കുകയും ചെയ്തു.

ആദ്യ മത്സരത്തില്‍ താന്‍ കാരണം ക്യാപ്റ്റന്‍ രോഹിത് റണ്‍ ഔട്ടായതാണ് ലിന്നിനെ നിരാശപ്പെടുത്തിയത്. " മത്സരത്തില്‍ ഞാനല്‍പ്പം അസ്വസ്ഥനായിരുന്നു എന്നതില്‍ ഒരു സംശയവും വേണ്ടാ. ആദ്യമായിട്ടാണ് രോഹിതിനൊപ്പം ബാറ്റ് ചെയ്യുന്നത്. കൂടാതെ മുംബൈയ്ക്കായി കളിക്കുന്ന ആദ്യ മത്സരവും. ശരിക്കും ആ ബോളില്‍ ഒരു റണ്‍സ് നേടാന്‍ കഴിയുമെന്നാണ് കരുതിയത്. എന്നാല്‍ അത് ലഭിക്കില്ലെന്ന് മനസിലായപ്പോള്‍ തിരികെ ഓടി. പക്ഷേ നിര്‍ഭാഗ്യവശാല്‍ രോഹിത് ഔട്ടായി. രോഹിത്തിന് പകരം എന്റെ വിക്കറ്റ് നഷ്ടപ്പെടുത്താന്‍ കഴിയുമായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഞാന്‍ അതിന് ശ്രമിച്ചേനെ. ആദ്യ മത്സരത്തില്‍ തന്നെ ക്യാപ്റ്റനെ പുറത്താക്കുക, ഇതൊട്ടും മാതൃകാപരമല്ല" - ക്രിസ് ലിൻ പറഞ്ഞു.

ആര്‍ക്കറിയാം, ചിലപ്പോള്‍ ആദ്യ മത്സരം എന്റെ അവസാനത്തെ മത്സരമായേക്കാം എന്നും പറഞ്ഞ് ഒരു ചിരി കൂടി സമ്മാനിച്ചാണ് താരം നിർത്തിയത്. "നിമിഷങ്ങള്‍ക്കുളളില്‍ സംഭവിച്ചതായിരുന്നു ആ റണ്‍ഔട്ട്. അങ്ങനെ ഉണ്ടായില്ലെങ്കില്‍ ഞങ്ങള്‍ നല്ല സ്‌കോര്‍ നേടിയേനെ. രോഹിത് നല്ല രീതിയില്‍ കളിച്ചു വരികയായിരുന്നു. റണ്ണൗട്ടിന് പുറമെ മറ്റ് പല ഘടകങ്ങളും മത്സരത്തില്‍ ഞങ്ങള്‍ക്ക് പ്രതികൂലമായി"-ക്രിസ് ലിന്‍ കൂട്ടിച്ചേർത്തു.

Also Read- IPL 2021 | 'ഐ പി എൽ ലോഗോ ഉണ്ടാക്കിയത് ആരുടെ ഷോട്ടിൽ നിന്ന്?' ഉത്തരം കണ്ടെത്തി വിരേന്ദർ സെവാഗ്

കഴിഞ്ഞ സീസണിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും ലിന്നിന് അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ പാകിസ്താനെതിരെയുള്ള ഏകദിന പരമ്പരക്ക് ശേഷം മടങ്ങിയെത്തിയ സൗത്ത് ആഫ്രിക്കൻ താരം ഡീ കോക്കിന് പകരക്കാരനായാണ് ക്രിസ് ലിൻ ഇന്നലെ ഇറങ്ങിയത്. 35 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും അടക്കം 49 റണ്‍സ് അടിച്ച ക്രിസ് ലിന്നാണ് ടൂർണമെന്റിൽ നിലവിലെ ടോപ് സ്കോറര്‍.

ഇതോടൊപ്പം ഇന്നലത്തെ മത്സരത്തിൽ റണ്ണൗട്ടായി മടങ്ങിയതോടെ നാണക്കേടിന്റെ റെക്കോര്‍ഡ് ഒന്നു കൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം റണ്ണൗട്ടിന്റെ ഭാഗമായ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. 36 തവണയാണ് അദ്ദേഹം റണ്ണൗട്ടാവുകയോ പങ്കാളിയെ റണ്ണൗട്ടാക്കുകയോ ചെയ്തിട്ടുള്ളത്. 11 തവണ രോഹിത് റണ്ണൗട്ടായി മടങ്ങിയപ്പോള്‍ 25 തവണ തന്റെ പങ്കാളിയെ റണ്ണൗട്ടാക്കുകയും ചെയ്തു.

ലീഗ് കിരീടം നേടുക എന്നതാണ് പ്രധാനമെന്നും ആദ്യത്തെ തോൽ‌വിയിലും മികച്ച പോരാട്ട വീര്യം കാഴ്ച വെക്കാനായത്തിൽ അഭിമാനിക്കുന്നുവെന്നും രോഹിത് ശർമ പറഞ്ഞു.

News summary: Opener Chris Lynn, who got an opportunity to play the opening match for Mumbai Indians in place of Quinton de Kock, is hoping that his first match doesn't turn out to be his last after the right-handed batsman was involved in a run-out of his skipper Rohit Sharma.
Published by: Anuraj GR
First published: April 10, 2021, 9:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories