IPL 2021 | ഐ.പി.എല്ലില്‍ കൊഹ്‌ലിയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോർഡുകൾ

Last Updated:

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത കോഹ്‌ലി ഈ മൂന്നു റെക്കോർഡുകളും സ്വന്തം പേരിലാക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ഏപ്രിൽ ഒമ്പതിന് ആരംഭിക്കുന്ന 2021ലെ ഐപിഎല്ലിൽ ഇന്ത്യൻ നായകനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോർഡുകൾ.
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത കോഹ്‌ലി ഈ മൂന്നു റെക്കോർഡുകളും സ്വന്തം പേരിലാക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ഇതിൽ ആദ്യത്തെത് ഐപിഎല്ലിൽ ആദ്യമായി 6000 റൺസ് നേടുന്ന താരം എന്നതാണ്. ഈ സീസണിൽ വെറും 122 റൺസെടുത്താൽ കോഹ്‌ലിയുടെ മൊത്തം ഐ.പി.എൽ റൺസ് സമ്പാദ്യം 6000 കടക്കും. ഈ സീസണിൽ കോഹ്‌ലി എങ്ങനെ പോയാലും ഈ നേട്ടത്തിലെത്തുമെന്നുറപ്പാണ്. കോഹ്‌ലിക്ക് പിന്നാലെ ഈ നേട്ടം ലക്ഷ്യം വെയ്ക്കുന്നത് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയാണ്. റെയ്ന പക്ഷേ കോഹ്‌ലിയെക്കാൾ വളരെ പുറകിലാണ്. 193 മത്സരങ്ങളിൽ നിന്നും 5368 റൺസാണ് റെയ്നയുടെ സമ്പാദ്യം.
advertisement
രണ്ടാമതായി കോഹ്‌ലി ലക്ഷ്യം വെയ്ക്കുന്നത് ടി20 മത്സരങ്ങളിൽ നിന്നുമായി 10000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡാണ്. ഐപിഎല്ലും അന്താരാഷ്ട്ര മത്സരങ്ങളുടമടക്കം 304 മത്സരങ്ങളിലാണ് കോഹ്‌ലി കളിച്ചിട്ടുള്ളത്. ഇതിൽ നിന്നും 9731 റൺസാണ് താരം നേടിയിട്ടുള്ളത്. ഇനി വെറും 269 റൺസ് കൂടി നേടിയാൽ ടി20യിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് കോഹ്‌ലിക്ക് സ്വന്തമാക്കാം. മറ്റൊരു ഇന്ത്യൻ താരമായ രോഹിത് ശർമയ്ക്ക് 9065 റൺസാണുള്ളത്.
advertisement
ലോകത്തിലാദ്യമായി ടി20യിൽ 10000 റൺസ് എന്ന നാഴികക്കല്ല് മറികടന്നത് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലാണ്. നിലവിൽ 13720 റൺസാണ് ഗെയ്ലിന്റെ സമ്പാദ്യം.
കോഹ്‌ലി ലക്ഷ്യം വെയ്ക്കുന്ന മൂന്നാം റെക്കോർഡ് തൻ്റെ ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ബന്ധപ്പെട്ടതാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 200 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. നിലവിൽ കോഹ്‌ലി ആർ.സി.ബിയുടെ കുപ്പായത്തിൽ 192 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ സീസണിൽ എട്ട് മത്സരങ്ങൾ കൂടി കളിച്ചാൽ താരത്തിന്. ഈ നേട്ടം സ്വന്തമാക്കാം.
advertisement
ഇത്രയും സീസണുകൾ കളിച്ചിട്ടും തൻ്റെ ടീമിനായി ഒരു കിരീടം നെടാനാവത്തത് കോഹ്‌ലിക്ക് ഒരു കുറവ് തന്നെയാണ്. ഫൈനലുകളിൽ എത്തിയിട്ടുണ്ടെങ്കിലും കിരീടം കോഹ്‌ലിയുടെയും ആർസിബിയുടെയും കൈകളിൽ നിന്ന് വഴുതി പോവുകയായിരുന്നു. ഈ വർഷം എന്ത് വില കൊടുത്തും കിരീടം നെടാനുറച്ച് തന്നെയാണ് ഇന്ത്യൻ നായകൻ്റെ പടപുറപ്പാട്.
RCB captain Virat Kohli on the verge to achieve three huge milestones in IPL 2021
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഐ.പി.എല്ലില്‍ കൊഹ്‌ലിയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോർഡുകൾ
Next Article
advertisement
Weekly Love Horoscope November 3 to 9 | പങ്കാളിയോടുള്ള പ്രണയം തുറന്ന് പ്രകടിപ്പിക്കും; ചെറിയ തർക്കങ്ങൾ ഉണ്ടാകും: പ്രണയവാരഫലം അറിയാം
പങ്കാളിയോടുള്ള പ്രണയം തുറന്ന് പ്രകടിപ്പിക്കും; ചെറിയ തർക്കങ്ങൾ ഉണ്ടാകും: പ്രണയവാരഫലം അറിയാം
  • ഈ ആഴ്ച പ്രണയത്തിൽ അതിശയകരമായ അനുഭവങ്ങൾ ഉണ്ടാകും

  • പ്രണയവികാരങ്ങൾ മറ്റുള്ളവരോട് പങ്കിടുന്നത് ഒഴിവാക്കാൻ പറയുന്നു

  • മിഥുനം രാശിക്കാർക്ക് ഈ ആഴ്ച പ്രിയപ്പെട്ടവരോട് കള്ളം പറയുന്നത് ഒഴിവാക്കണം

View All
advertisement