IPL 2021| ഇത്തവണ ഐപിഎല്ലിൽ സോഫ്റ്റ് സിഗ്നൽ ഉണ്ടാകില്ലെന്ന് ബിസിസിഐ
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്നാം അമ്പയറിന് ഓൺ-ഫീൽഡ് അമ്പയർമാർ ഒരു സോഫ്റ്റ് സിഗ്നൽ നൽകുന്ന പരിശീലനം അവസാനിപ്പിക്കണമെന്നും ക്രിക്കറ്റ് ലോകത്തെ പലരും ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്പയർമാരുടെ സോഫ്റ്റ് സിഗ്നലുകളും തേർഡ് അമ്പയർമാരുടെ അവ്യക്തമായ തീരുമാനങ്ങളും കുറച്ച് ആഴ്ചകളായി ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായിരുന്നു. ഒരുപാട് വിവാദങ്ങൾ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ഇതിനോടകം തന്നെ സംഭവിച്ചിട്ടുണ്ട്. ഒരുപാട് മുൻ ക്രിക്കറ്റ് താരങ്ങളും തേർഡ് അമ്പയർമാരുടെ വിവാദ തീരുമാനങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
മൂന്നാം അമ്പയറിന് ഓൺ-ഫീൽഡ് അമ്പയർമാർ ഒരു സോഫ്റ്റ് സിഗ്നൽ നൽകുന്ന പരിശീലനം അവസാനിപ്പിക്കണമെന്നും ക്രിക്കറ്റ് ലോകത്തെ പലരും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് 14ആം സീസണ് മുന്നോടിയായി, മൂന്നാം അമ്പയറോട് ഒരു തീരുമാനം ചോദിക്കുമ്പോൾ ഒരു ഓൺ-ഫീൽഡ് അമ്പയർ സോഫ്റ്റ് സിഗ്നലുകൾ നൽകേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി സി സി ഐ) വ്യക്തമാക്കി. ബി സി സി ഐ യുടെ നിർദേശം ഐ പി എൽ ഗവർണിങ് കൗൺസിലും അംഗീകരിച്ചു.
advertisement
Also Read- India Vs England ODI | ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി; ശിഖാർ ധവാന് അർദ്ധ സെഞ്ച്വറി
ഇത്തരത്തില്‍ 'സോഫ്റ്റ് സിഗ്‌നല്‍' ഇല്ലാതായാല്‍ തേര്‍ഡ് അമ്പയര്‍ക്ക് മികച്ച തീരുമാനം എടുക്കാന്‍ കഴിയും എന്നത് മുന്‍പില്‍ കണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ബി സി സി ഐ യെ പ്രേരിപ്പിച്ചത്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ 'സോഫ്റ്റ് സിഗ്‌നലിനെതിരെ' വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 'സോഫ്റ്റ് സിഗ്നലെന്നത് ഒരു കളിയിൽ വളരെ പ്രധാനമാണ്, എന്നാല്‍ ചില സമയത്ത് അത് കബളിപ്പിക്കുന്നതുമാണ്. 'എനിക്കറിയില്ല ' എന്ന് അമ്പയര്‍മാര്‍ക്ക് എന്തുകൊണ്ടാണ് പറയാന്‍ സാധിക്കാത്തത്. ഇത്തരം വിധികൾക്ക് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിയും'- ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടി20 യിൽ രണ്ട് വിവാദ തീരുമാനങ്ങളെടുത്ത തേർഡ് അമ്പയർമാർക്കെതിരെ കോഹ്ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇന്ത്യൻ ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. അനേകം ട്രോളുകളും തേർഡ് അമ്പയറായിരുന്ന വിരേന്ദർ ശർമക്കെതിരെ പ്രചരിച്ചിരുന്നു.
advertisement
കൂടാതെ ബാറ്റ്സ്മാന്‍മാരുടെ 'ഷോര്‍ട് റണ്‍' ഇനി മുതല്‍ തേര്‍ഡ് അമ്പയറും പരിശോധിക്കുമെന്നും ബി സി സി ഐ വ്യക്തമാക്കി. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ തേര്‍ഡ് അമ്പയര്‍ക്ക് ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം മാറ്റാനുള്ള അവകാശവും ഉണ്ടാവും. കൂടാതെ ഈ പ്രാവശ്യം മുതല്‍ 90 മിനുട്ടിനുള്ളില്‍ 20 ഓവറുകള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം എന്ന നിയമവും ബി സി സി ഐ കൊണ്ടുവന്നിട്ടുണ്ട്. 90ആം മിനിറ്റിലും ഇരുപതാം ഓവർ തുടങ്ങിയാൽ ഇതുവരെ പ്രശ്നമുണ്ടായിരുന്നില്ല. ഓൺ ഫീൽഡ് അമ്പയറുടെ നോ ബോൾ തീരുമാനം പരിശോധിക്കാനും തേർഡ് അമ്പയർക്ക് കഴിയും.
advertisement
News summary: BCCI has made it clear that an on-field umpire will not be allowed to give soft signals while referring a decision to the third umpire.
Location :
First Published :
March 28, 2021 4:09 PM IST