IPL 2021 | സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി മുംബൈ താരം ട്രെന്റ് ബോൾട്ടിന്റെ വീഴ്ച്ച
Last Updated:
ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഡേവിഡ് വാർണറും ബെയർസ്റ്റോയും 67 റൺസ് ഉയർത്തി മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയും വാലറ്റവും ബാറ്റിംഗിൽ പരാജയപ്പെടുകയായിരുന്നു.
ന്യൂസിലാൻഡ് താരം ട്രെന്റ് ബോൾട്ടിന്റെ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെയുള്ള മത്സരത്തിൽ മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 13 റൺസിനായിരുന്നു മുംബൈയുടെ വിജയം. 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത ട്രെന്റ് ബോൾട്ടിന്റെ പ്രകടനമാണ് താരതമ്യേന കുറഞ്ഞ സ്കോർ പ്രതിരോധിക്കാൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത്.
മത്സരത്തിൽ ബോൾട്ട് മികച്ച പ്രകടനം നടത്തിയെങ്കിലും ഫീൽഡിംഗിനിടെ ഉണ്ടായ താരത്തിന്റെ ഒരു വീഴ്ച സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി നിറയുകയാണ്. സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ ഷോട്ട് സർക്കിളിന് പുറത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ബോൾട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടാകുന്നത്. പന്തിനെ തടുക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട ബോൾട്ട് രസകരമായ രീതിയിൽ നിലത്ത് വീഴുകയായിരുന്നു. പന്ത് അനായാസം ബൗണ്ടറി കടക്കുകയും ചെയ്തു. അപ്രതീക്ഷിതവും രസകരവുമായ സംഭവം സോഷ്യൽ മീഡിയിൽ ട്രോളുകൾ നിറച്ചു.
advertisement
ബോൾട്ടിനെ ട്രോളി ന്യൂസിലാൻഡ് ടീമിലെ സഹതാരം ജെയിംസ് നിഷാം തന്നെ രംഗത്ത് എത്തി. ട്വിറ്ററിൽ 'ജിഫ്' പങ്കു വെച്ചായിരുന്നു നിഷാമിന്റെ ട്രോൾ. ബോൾട്ടിന്റെ വീഴ്ച കമന്ററി ബോക്സിലും ചിരി പടർത്തി. ഇടക്കിടെ ദ്യശ്യങ്ങൾ റീപ്ലേകളായും ടെലിവിഷനിൽ കാണിച്ചിരുന്നു. ബോൾട്ട് വായുവിലൂടെ നീന്തുകയാണോ അതോ ട്രെഡ്മില്ലറിലൂടെ ഓടുകയാണോ എന്നിങ്ങനെയുള്ള കമന്റുകളും പിന്നാലെ എത്തി.
advertisement
— sahi hain (@lfctarun) April 17, 2021
advertisement
ടെലിവിഷൻ പരിപാടിയിലെ സീനുകളുമായി ബോൾട്ടിന്റെ വീഴ്ച താരതമ്യപ്പെടുത്തുകയുണ്ടായി. ജനപ്രിയ ടെലിവിഷൻ ഷോ ആയ 'താരക് മേത്താ കാ ഉൾട്ടാ ചസ്മമാ' യിലെ ജെതലാലിന്റെ കഥാപാത്രം അവതരിപ്പിച്ച സീനാണ് ബോൾട്ടിന്റെ വീഴ്ച്ചയെ താരമ്യപ്പെടുത്തി കൂടുതലായി സോഷ്യൽ മീഡിയിയലൂടെ പ്രചരിച്ചത്. വലിയ പ്രചാരം ഈ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി.
advertisement
ഇതിഹാസതാരം ജെതയ്യയെ മൈതാനത്ത് ബോൾട്ട് അനുകരിക്കുന്നു എന്നാണ് വീഡിയോ പങ്കുവെച്ച് ഒരാൾ കുറിച്ചത്. മറ്റു ചിലർ ബോൾട്ടിന്റെ വീഴ്ച ഫോട്ടോഷോപ്പ് ചെയ്തും രസകരമായ ധാരാളം ട്രോളുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഗോളടിക്കുന്ന ബോൾട്ടും കടലിൽ സ്കേറ്റിംഗ് ചെയ്യുന്ന ബോൾട്ടുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി.
Boult did practice for this. pic.twitter.com/8r5QWqzIqP
— Johns. (@CricCrazyJohns) April 17, 2021
advertisement
സീസണിലെ മുംബൈയുടെ മൂന്നാമത്തെ മത്സരത്തിൽ 13 റൺസിനാണ് മുംബൈ ഇന്ത്യൻസ് സൺ റൈസൈഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ ഇന്നിംഗ്സ് 19.4 ഓവറിൽ 137 റൺസിൽ അവസാനിച്ചു. 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത രാഹുൽ ചഹാറിന്റെയും 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്ത ബൂമ്രയുടെയും 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത ബോൾട്ടിന്റെയും മികവിലായിരുന്നു മുംബൈയുടെ ജയം. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഡേവിഡ് വാർണറും ബെയർസ്റ്റോയും 67 റൺസ് ഉയർത്തി മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയും വാലറ്റവും ബാറ്റിംഗിൽ പരാജയപ്പെടുകയായിരുന്നു.
Location :
First Published :
April 19, 2021 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി മുംബൈ താരം ട്രെന്റ് ബോൾട്ടിന്റെ വീഴ്ച്ച