ക്രിക്കറ്റ് മൈതാനത്ത് ഏറ്റവും ശാരീരിക ക്ഷമത പ്രകടിപ്പിക്കുന്ന കളിക്കാരിൽ ഒരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ
വിരാട് കോഹ്ലി. ശ്രേയസ് അയ്യരോട് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ വീഡിയോ ക്വിസ്സിൽ ഒരു ചോദ്യം ചോദിച്ചു. വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും തമ്മിൽ പഞ്ചഗുസ്തി നടത്തിയാൽ ആരു ജയിക്കുമെന്നായിരുന്നു ചോദ്യം. കോഹ്ലി വിജയിക്കുമെന്നായിരുന്നു ശ്രേയസ് അയ്യരുടെ ഉത്തരം. എന്നാൽ ഇന്ത്യൻ ടീമിൽ മികച്ച ശരീരഘടനയുടെ കാര്യത്തിൽ ശ്രേയസ് അയ്യരുടെ ചോയിസ് പാണ്ഡ്യയായിരുന്നു.
Also Read-
IPL 2020 | ഞാൻ ക്യാപ്റ്റൻ കോഹ്ലിയോളം മിടുക്കനല്ല; ഡേവിഡ് മലാൻകോഹ്ലിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും സംസാരം മിക്കപ്പോഴും വാച്ചുകളെ കുറിച്ചായിരിക്കുമെന്നും അയ്യർ വീഡിയോയിൽ പറയുന്നു. ഇന്ത്യൻ ടീമിലെ അഞ്ചാം നമ്പർ താരമായ ശ്രേയസ് അയ്യർ ക്യാപ്റ്റനെ പ്രശംസിച്ചിക്കുന്നു. ''അദ്ദേഹം സംസാരിക്കുന്നതും കളിക്കാരെ അഭിനന്ദിക്കുന്നതും നല്ലൊരു അനുഭവമാണ്. യുവതാരങ്ങൾക്കെല്ലാം റോൾ മോഡലാണ് അദ്ദേഹം''- ശ്രേയസ് അയ്യർ പറഞ്ഞു.
Also Read-
IPL 2020| 'ചെറിയൊരു കൈയബദ്ധം'; പഴയ ടീം ലോഗോ ഉപയോഗിച്ചതിന് ബാംഗ്ലൂരൂനെ ട്രോളി രാജസ്ഥാൻ റോയൽസ്''അദ്ദേഹം ഓരോ തവണ മൈതാനത്തിറങ്ങുമ്പോഴും ആദ്യ മത്സരം കളിക്കുന്ന പോലെയാണ് തോന്നാറുള്ളത്. ഒരിക്കലും തളർന്ന് കാണാറില്ല. സിംഹത്തെ പോലെ എപ്പോഴും ഉന്മേഷവാനായിരിക്കും. കളിക്കളത്തിലെത്തിയാൽ ശരീരഭാഷ തന്നെ മാറും. കുറേയേറെ അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്''- ശ്രേയസ് അയ്യർ പറയുന്നു.
മുംബൈയിൽ അയൽവാസികളാണ് കോഹ്ലിയും അയ്യരും. അതുകൊണ്ടുതന്നെ ഇരുവർക്കുമിടയിൽ പ്രത്യേക അടുപ്പവുമുണ്ട്. ദോശ കൊണ്ടുവന്ന് കൊടുത്ത അയ്യർക്ക് നന്ദി പറഞ്ഞുകൊണ്ട് അടുത്തിടെ വിരാട് കോഹ്ലി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ''വീട്ടിൽ നിന്ന് 500 മീറ്റർ അകലെ മാത്രമുള്ള ഒരു നല്ല അയൽക്കാരൻ ഞങ്ങൾക്കായി വീട്ടിലുണ്ടാക്കിയ ചൂട് നീർദോശ കൊണ്ടുവന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. ഏറെ നാളുകൾക്ക് ശേഷം ഇത്രയും നല്ല ദോശ കഴിക്കാനായതിന് അദ്ദേഹത്തിന്റെ അമ്മയോട് നന്ദി പറയുന്നു. ഞങ്ങൾ തിരികെ നൽകിയ മഷ്റൂം ബിരിയാണി ഇഷ്ടമായെന്ന് കരുതുന്നു.''- എന്നായിരുന്നു കോഹ്ലി കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.