IPL 2020 | ഞാൻ ക്യാപ്റ്റൻ കോഹ്‌ലിയോളം മിടുക്കനല്ല; ഡേവിഡ് മലാൻ

Last Updated:

I Am Not As Good As Virat Kohli, says Dawid Malan | തന്നെക്കൊണ്ട് സ്കോർ ചെയ്യാൻ മാത്രമേ കഴിയൂ എന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഡേവിഡ് മലാൻ

ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ കഴിവുകൾ ഒന്നുമല്ലെന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഡേവിഡ് മലാൻ.
ഒരു പക്ഷേ 50 മത്സരങ്ങൾ കളിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും താരതമ്യം ചെയ്യാമായിരുന്നു. പക്ഷേ തന്നെക്കൊണ്ട് സ്കോർ ചെയ്യാൻ മാത്രമേ കഴിയൂ.
ഞായറാഴ്ച ഇംഗ്ലണ്ട് ആറ് വിക്കറ്റുകൾക്ക് ജയിച്ചപ്പോൾ മലാന്റെ സ്കോർ 42 റൺസ് ആയിരുന്നു. കഴിഞ്ഞ 15 ട്വന്റി ട്വന്റി മാച്ചുകളിലായി ശരാശരി 50ൽ കൂടുതൽ നിലനിർത്തിയ ഈ 33 കാരൻ ഈവൻ മോർഗൻ നയിക്കുന്ന പടയിൽ ഇനിയും തന്റേതായ ഇടം കണ്ടെത്തേണ്ടതുണ്ട്.
"കളിക്കാർ ആ സ്ഥാനങ്ങളിൽ എത്താൻ എത്ര മികച്ചതായിരിക്കണം എന്ന് നമുക്കെല്ലാം അറിയാം. കഴിഞ്ഞ നാല് മുതൽ അഞ്ചു വർഷം വരെയുള്ള അവരുടെ റെക്കോർഡുകൾ വളരെ മികച്ചതാണ്. അതിന്റെയുള്ളിൽ കയറണമെങ്കിൽ, സ്ഥിരമായി, ഒരേ നിലയിൽ പ്രകടനം കാഴ്ചവയ്ക്കണം," മലാൻ പറയുന്നു.
advertisement
എന്തായാലും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ ഇടം നേടാൻ കഴിയുമെന്ന് മലാൻ വിശ്വസിക്കുന്നു. മികച്ച നിലയിൽ സ്കോർ ചെയ്യൽ തുടർന്നാൽ തന്നെ ആദ്യ 11ൽ നിന്നും തന്നെ ഒഴിവാക്കാൻ കഴിയാതെ വരുമെന്ന് മലാൻ വിശ്വസിക്കുന്നു.
ഏജിയസ് ബൗളിൽ ഇന്ന് രാത്രി നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | ഞാൻ ക്യാപ്റ്റൻ കോഹ്‌ലിയോളം മിടുക്കനല്ല; ഡേവിഡ് മലാൻ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement