IPL 2021 | അഫ്ഗാൻ താരങ്ങൾ റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎല്ലിൽ കളിക്കുമോ?

Last Updated:

അഫ്ഗാനിസ്ഥാനിലെ തന്റെ കുടുംബത്തിന്റെ അവസ്ഥയിൽ അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ ആശങ്കാകുലനാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ പറഞ്ഞു

rashid_khan
rashid_khan
അഫ്ഗാനിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യമെങ്ങും അരാജകത്വം ഉടലെടുത്തു. ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎല്ലിൽ കളിക്കുമോയെന്ന ചോദ്യം ഉയരുന്നത്. ഈ സീസണിലെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ ആരംഭിക്കുന്നു. ഈ സാഹചര്യത്തിലാണ് ലെഗ് സ്പിന്നറായ റാഷിദ് ഖാന്‍റെയും ഓൾ റൌണ്ടർ മുഹമ്മദ് നബിയുടെയും ഐപിഎൽ പങ്കാളിത്തം ചർച്ചയാകുന്നത്.
അതേസമയം ലീഗിന്റെ പതിനാലാം പതിപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ രണ്ട് കളിക്കാരും ഉണ്ടാകുമെന്ന് ഇവർ കളിക്കുന്ന ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് സ്ഥിരീകരിച്ചു. എ എൻ ഐയോട് സംസാരിച്ച എസ് ആർ എച്ച് സി ഇ ഒ കെ.ഷൺമുഖം രണ്ട് അഫ്ഗാനിസ്ഥാൻ കളിക്കാർ ടീമിന്റെ ഭാഗമാകുമെന്ന് പറഞ്ഞു. "നിലവിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ സംസാരിച്ചിട്ടില്ല, പക്ഷേ അവർ രണ്ടു പേരും ടൂർണമെന്റിൽ ഉണ്ടാകും," എസ്ആർഎച്ച് പ്രതിനിധി പറഞ്ഞു.
"ഞങ്ങൾ ഓഗസ്റ്റ് 31 അവസാനത്തോടെ ദുബായിലേക്ക് പോകും."- ടീം യുഎഇയിലേക്ക് പോകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കെ ഷൺമുഖം പറഞ്ഞു.
advertisement
സൺറൈസേഴ്സ് ഹൈദരാബാദ് നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഡേവിഡ് വാർണർക്ക് പകരം കെയ്ൻ വില്യംസനെ ടീമിന്റെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ പഞ്ചാബ് കിംഗ്സിനെതിരെ ഒരു കളി ജയിക്കാൻ സൺറൈസേഴ്സ് ഹൈദരാബാദിന് കഴിഞ്ഞു.
അഫ്ഗാനിസ്ഥാനിലെ തന്റെ കുടുംബത്തിന്റെ അവസ്ഥയിൽ അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ ആശങ്കാകുലനാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ പറഞ്ഞു. പീറ്റേഴ്‌സൺ പറയുന്നതനുസരിച്ച്, നിലവിൽ കൌണ്ടിയിൽ കളിക്കുന്ന റാഷിദിന് അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന പ്രക്ഷുബ്ധാവസ്ഥ കാരണം തന്റെ കുടുംബത്തെ രാജ്യത്ത് നിന്ന് പുറത്തെത്തിക്കാൻ കഴിയാത്തതിന്‍റെ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടെന്നാണ്.
advertisement
അഫ്ഗാനിലേക്കുള്ള വ്യോമപാത താല്‍ക്കാലികമായി അടച്ചു: എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി
അഫ്ഗാനിലേക്കുള്ള വ്യോമപാത അടച്ച് സാഹചര്യത്തില്‍ എയര്‍ ഇന്ത്യ കാബൂളിലേക്ക് നടത്താനിരുന്ന സര്‍വ്വിസുകള്‍ റദ്ദാക്കി.കാബൂളിലേക്ക് ഞങ്ങളുടെ ഷെഡ്യൂള്‍ഡ് ഫൈറ്റിനും പോകാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യ വിമാനം ഇന്ന് 12.30 ന് കാബുളിലെക്ക് പുറപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
advertisement
കാബൂള്‍ വിമാനത്താവളത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കാബൂള്‍ നഗരത്തില്‍ താലിബാന്‍ അധികാരം സ്ഥാപിച്ചതോടെ നിരവധി ആളുകളാണ് രാജ്യത്തു നിന്ന് പലായനം ചെയ്യുന്നത്. അതിനിടയിലാണ് വ്യോമപത അടച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അതേസമയം അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. അഫ്ഗാന്‍ പതാക നീക്കം ചെയ്തു. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്.
advertisement
താലിബാന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് പ്രസിഡന്റിന്റ പലായനം. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ പരാജയം സമ്മതിച്ചിരുന്നു.അഫ്ഗാന്‍ സൈന്യത്തിനെതിരെ താലിബാന്‍ വലിയ മുന്നോറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്.
വ്യാഴായ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
advertisement
അധികാര കൈമാറ്റം എങ്ങിനെയാകണം എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിനെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്‍തുണക്കയുള്ള ശ്രമങ്ങള്‍ താലിബാനും നടത്തിവരുന്നുണ്ട്.
അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു.
വാഷിംഗ്ടണും ലണ്ടനും വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ എംബസി ജീവനക്കാരെയും മറ്റ് പൗരന്മാരെയും തലസ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. 'കാബൂളിലെ സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് സിവിലിയന്‍സിന്റെ എണ്ണം കുറയ്ക്കുമെന്ന്' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
advertisement
ലണ്ടന്‍ സ്വദേശികളെയും മുന്‍ അഫ്ഗാന്‍ ജീവനക്കാരെയും ഒഴിപ്പിക്കാന്‍ ലണ്ടന്‍ 600 സൈനികരെ അയക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. അഫ്ഗാന്‍ വ്യാഖ്യാതാക്കളെയും അമേരിക്കക്കാരെ സഹായിച്ച മറ്റുള്ളവരെയും ഒഴിപ്പിക്കാന്‍ അമേരിക്ക പ്രതിദിന വിമാനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് പ്രൈസ് പറഞ്ഞു.
മെയ് അവസാനം അമേരിക്കന്‍ സേന അഫ്ഗാന്‍ വിടാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് താലിബാന്‍ പോരാളികളും അഫ്ഗാന്‍ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. ഇതുവരെ രാജ്യത്തെ ഗ്രാമ പ്രദേശങ്ങള്‍ കീഴടക്കിയിരുന്ന താലിബാന്‍ പെട്ടെന്ന് നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | അഫ്ഗാൻ താരങ്ങൾ റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎല്ലിൽ കളിക്കുമോ?
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement