തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിക്കാനുള്ള ആർടി പിസിആർ 1000 കിറ്റുകൾ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് എത്തിച്ചിരുന്നത്. ഇത് ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുകയും ഫലങ്ങൾ പുറത്ത് വരുകയും ചെയ്തിരുന്നു.
പ്രധാനമായും ഐ എം ജി, മാർ ഇവാനിയോസ് കോളേജ് എന്നിവടങ്ങളിൽ അടക്കം നിരീക്ഷണത്തിൽ കഴിയുന്ന 171 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചിരുന്നത്. ഇതിൽ പുറത്തു വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു. രണ്ടാം ഘട്ടമായാണ് 1000 ആർടി പിസിആർ കിറ്റുകൾ കൂടി തിരുവനന്തപുരത്ത് എത്തിച്ചത്. പബ്ലിക് ഹെൽത്ത് ലാബ്, മെഡിക്കൽ കോളേജ്, ശ്രീ ചിത്ര എന്നിവിടങ്ങളിലാണ് ഈ കിറ്റുകൾ ഉപയോഗിച്ച് പരിശോധനകൾ നടക്കുന്നത്.
BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ്[NEWS]കൂടുതൽ ആർടി പിസിആർ കിറ്റുകൾ ലഭിച്ചത് കോവിഡ് ബാധിച്ച് അബ്ദുൽ അസീസ് മരിച്ചതിനു ശേഷം പോത്തൻകോട് കേന്ദ്രികരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ സഹായകരമായിട്ടുണ്ട്. മരിച്ചയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ ഇത് വരെയും ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അബ്ദുൽ അസീസുമായി ഇടപഴകിയ മുഴുവൻ ആളുകളെയും കണ്ടെത്തി പരിശോധന നടത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് അധികൃതർ. അതിനാൽ 1000 കിറ്റുകൾ കൂടി ലഭിച്ചത് ഈ പരിശ്രമങ്ങൾക്ക് വലിയ മുതൽ കൂട്ടാണ്.
അതെ സമയം പോത്തെൻകോടും സമീപ പ്രദേശങ്ങളിലും സമൂഹ വ്യാപനത്തിന് സാധ്യതയില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ശശി തരൂരിന്റെ എം പി ഫണ്ടിലെ 57 ലക്ഷം മുടക്കിയാണ് ആർടി പിസിആർ കിറ്റുകൾ തിരുവനന്തപുരത്ത് എത്തിച്ചത്. വരും ദിവസങ്ങളിൽ 1000 കിറ്റുകൾ കൂടി തലസ്ഥാനത്ത് എത്തിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.