LIVE- മലകയറാതെ യുവതി പിന്മാറി

Last Updated:
ചിത്തിര ആട്ടത്തിരുന്നാൾ വിശേഷത്തിന്റെ ഭാഗമായി ശബരിമല നട തുറന്നതിന് പിന്നാലെ ക്ഷേത്രദർശനത്തിന് സുരക്ഷ തേടി എത്തിയ യുവതി ഒടുവിൽ മലകയറാനുള്ള നീക്കം ഉപേക്ഷിച്ചു. ചേർത്തല സ്വദേശിയായ അഞ്ജു (35) ആണ് ഭർത്താവിനും രണ്ടുകുട്ടികൾക്കും ഒപ്പം പമ്പയിലെത്തിയത്.  ഇതോടെ ഭക്തർ പമ്പ ഗണിപതി ക്ഷേത്രത്തിന് മുന്നിൽ നാമജപ പ്രാർത്ഥന ആരംഭിക്കുകയായിരുന്നു. പൊലീസുമായുള്ള ചർച്ചയിൽ പിന്മാറുകയാണെന്ന് യുവതി അറിയിച്ചെങ്കിലും ഭർത്താവ് പിന്മാറാൻ കൂട്ടാക്കിയില്ല. ചേർത്തലയിൽ നിന്നുള്ള ബന്ധുക്കളടക്കം ഇടപെട്ടതോടെയാണ് ഇവർ പിന്മാറാൻ തയാറായത്. രാത്രി പത്തോടെ ഹരിവരാസനം പാടി ശബരിമല നട അടച്ചു.
വൈകിട്ട്4.55നാണ് നട തുറന്നത്. ചൊവ്വാഴ്ച രാത്രി പത്തിന് നട അടയ്ക്കും. ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിലേക്കുള്ള വഴികളിലും സന്നിധാനത്തും വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.
യുവതികൾ സന്നിധാനത്തെത്തി ആചാരലംഘനമുണ്ടായാൽ നട അടച്ച് ശുദ്ധകലശം നടത്തേണ്ടി വരുമെന്ന്  മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഐ.ജി.അജിത്ത് കുമാറിനെ അറിയിച്ചിരുന്നു സന്നിധാനത്ത് പൊലീസ് മൊബൈൽ ജാമറുകളും ഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ജാമറുകൾ ഘടിപ്പിക്കുന്നതെന്നാണ് പൊലീസിന്റെ വാദം.
തുലാമാസ പൂജയോടനുബന്ധിച്ചുണ്ടായ സംഘര്‍ങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ സന്നിധാനത്ത് എത്തുന്നത് തടയാന്‍ മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന അത്യാധുനിക കാമറകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലും വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ നേരിടുന്നതിനായി ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനങ്ങളും നിലയ്ക്കലും പമ്പയിലും വിന്യസിച്ചിട്ടുണ്ട്.
advertisement
നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിനാണ് സുരക്ഷയുടെ മേല്‍നോട്ടച്ചുമതല. എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറിനും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി.അശോക് യാദവിനുമാണ് സുരക്ഷാച്ചുമതല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE- മലകയറാതെ യുവതി പിന്മാറി
Next Article
advertisement
'അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല'; മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞതിന് പിന്നാലെ രോഗി മരിച്ചു
'അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല'; മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞതിന് പിന്നാലെ രോഗി മരിച്ചു
  • വേണു ശബ്ദസന്ദേശം അയച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണം സംഭവിച്ചു.

  • ആശുപത്രിയിൽ ആൻജിയോഗ്രാം ചെയ്യാൻ എത്തിയെങ്കിലും അഞ്ച് ദിവസമായിട്ടും ചികിത്സ ലഭിച്ചില്ല.

  • വേണു ശബ്ദസന്ദേശത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

View All
advertisement