നിപ രോഗബാധ; LGBTIQ കൂട്ടായ്മ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ് മാറ്റിവെച്ചു

Last Updated:

നിലവിലെ സ്ഥിതി മാറിയ ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി

നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബർ 16,17 തീയതികളില്‍ മലപ്പുറത്ത് നടക്കാനിരുന്ന ; LGBTIQ കൂട്ടായ്മയുടെ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ് മാറ്റിവെച്ചു. നിലവിലെ സ്ഥിതി മാറിയ ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കേരളത്തിലെ എല്‍ജിബിടിഐക്യൂ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മയാണ് കേരള ക്വിയര്‍ പ്രൈഡ്.
2009 ൽ തൃശ്ശൂരിൽ വച്ചായിരുന്നു കേരള ക്വിയര്‍ പ്രൈഡ് ആരംഭിച്ചത്. ആദ്യമായാണ് മലപ്പുറത്ത് കേരള ക്വിയര്‍ പ്രൈഡ് സംഘടിപ്പിക്കുന്നത്. കൊല്ലം ആയിരുന്നു കഴിഞ്ഞ പ്രൈഡ് മാര്‍ച്ചിന്റെ വേദിയായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിപ രോഗബാധ; LGBTIQ കൂട്ടായ്മ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ് മാറ്റിവെച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement