മലപ്പുറത്തും കാസര്‍കോടും ചെറുപ്പക്കാർ മുങ്ങി മരിച്ചു; 9 ദിവസത്തിനിടെ സംസ്ഥാനത്ത് 13 മുങ്ങി മരണം

Last Updated:

നദി, കുളം, പാറക്കെട്ട് എന്നീ ജലാശയങ്ങളിൽ വീണാണ് മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത്.

തിരുവനന്തപുരം: ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പത്തനാപുരം സ്വദേശി കൊന്നാലത്ത് റഷീദിന്റെ മകൻ അനീസ് ഫവാസ് (12) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചാലിയാർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥി.
അനീസ് ഫവാസ് മുങ്ങുന്നത് കണ്ട് മറ്റ് കുട്ടികൾ നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അരീക്കോട് പോലീസ്, മുക്കം അഗ്നിരക്ഷാ നിലയം, എടവണ്ണ ഇആർഎഫ് സംഘവും തിരച്ചിലിനായി എത്തി. നീണ്ട തിരച്ചിലിനൊടുവിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
കാസർഗോഡ് കുമ്പളയിലും ഇന്ന് മുങ്ങി മരണം റിപ്പോർട്ട് ചെയ്തു. കുമ്പള മാവിനങ്കട്ട സ്വദേശി സൈനുദ്ധീന്റെ മകൻ സിനാൻ (22) ആണ് മരിച്ചത്. ബന്തിയോട് കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പതിമൂന്ന് പേരാണ് വിവിധയിടങ്ങളിലായി മുങ്ങി മരിച്ചത്.
advertisement
സെപ്റ്റംബർ പത്തിന് മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങിമരിച്ചിരുന്നു. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശികളായ അമ്പലത്തിങ്ങൽ ഷൈനിയും (40) മകൾ ആശ്ചര്യയും (12) ആണ് മരിച്ചത്.
സെപ്റ്റംബർ പത്തിനായിരുന്നു അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് മൂന്ന് പേർ മരിച്ചത്. പ്ലസ്ടു വിദ്യാർഥി ചെന്നിത്തല സ്വദേശി ആദിത്യൻ(17), ബിനീഷ്, രാഗേഷ് എന്നിവരാണ് മരിച്ചത്.
advertisement
സെപ്റ്റംബർ പതിനഞ്ചിന് വയനാട് അമ്പലവയൽ വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ വീണ് യുവതി മുങ്ങിമരിച്ചിരുന്നു. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്.
ഇടുക്കിയിൽ ഇരുപത്തിനാല് മണിക്കൂറിനിടയിൽ നാല് പേരാണ് മുങ്ങിമരിച്ചത്. സെപ്റ്റംബർ പതിനാറിന് വൈകിട്ട് വൈകിട്ട് കാമാക്ഷി അമ്പലമേടിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചിരുന്നു.
advertisement
ഇതിനു ശേഷം ഇന്നലെ കാഞ്ഞാറിൽ മലങ്കര ജലാശയത്തിൽ കാലുതെന്നി വീണ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ്, ചങ്ങനാശേരി സ്വദേശി അമൻ ഷാബു എന്നിവരാണ് മരിച്ചത്. സുഹൃത്തിന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അപകടം.
ഇന്നലെ കളമശ്ശേരിയിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുന്നംകുളം കണിയാമ്പൽ നെടിയെടുത്ത് രാജന്റെ മകൻ ഉജ്ജ്വൽ (23) ആണ് മുങ്ങി മരിച്ചത്. കളമശേരി മറ്റക്കാട് തെരീക്കുളത്തിൽ ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
advertisement
സംസ്ഥാനത്ത് മുങ്ങിമരണം വർദ്ധിക്കുന്നതായി അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു ദിവസം ശരാശരി മൂന്നു പേർ സംസ്ഥാനത്ത് മുങ്ങി മരിക്കുന്നതായാണ് അഗ്നിരക്ഷാസേനയുടെ കണക്ക്. പ്രധാനമായും നദി, കുളം, പാറക്കെട്ട് എന്നീ ജലാശയങ്ങളിൽ വീണാണ് മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്തും കാസര്‍കോടും ചെറുപ്പക്കാർ മുങ്ങി മരിച്ചു; 9 ദിവസത്തിനിടെ സംസ്ഥാനത്ത് 13 മുങ്ങി മരണം
Next Article
advertisement
'വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു; പിന്മാറിയതിന്റെ കാരണം അറിയില്ല': വി ഡി സതീശൻ
'വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു; പിന്മാറിയതിന്റെ കാരണം അറിയില്ല': വി ഡി സതീശൻ
  • വിഷ്ണുപുരം ചന്ദ്രശേഖരൻ യുഡിഎഫിൽ ഘടകകക്ഷിയാകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു

  • അസോസിയേറ്റ് അംഗത്വം നൽകിയത് അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചാണെന്നും വി ഡി സതീശൻ പറഞ്ഞു

  • ഇപ്പോൾ പിന്മാറിയതിന്റെ കാരണം വ്യക്തമല്ലെന്നും യുഡിഎഫ് നേതൃത്വത്തിന് വീഴ്ചയില്ലെന്നും വ്യക്തമാക്കി

View All
advertisement