ഹര്‍ത്താല്‍ അക്രമങ്ങളില്‍ 1369 അറസ്‌റ്റെന്ന് ഡിജിപി

Last Updated:
തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമങ്ങളില്‍ 1369 അറസ്‌റ്റെന്ന് ഡിജിപി. അക്രമികള്‍ക്കെതിരെ കര്‍ശനനടപടി തുടരാനാണ് നിര്‍ദേശം. അതേസമയം, അക്രമം തടയുന്നതില്‍ വീഴ്ച വന്നെന്ന വിലയിരുത്തലും പൊലീസിലുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനമായി.
ശബരിമല സ്ത്രീ പ്രവേശനത്തിനു ശേഷമുള്ള അക്രമസംഭവങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 801 കേസുകളാണ്. 717 പേര്‍ കരുതല്‍ തടങ്കലിലായി. അതേസമയം, അക്രമസംഭവങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിലും നിയന്ത്രിക്കുന്നതിലും വീഴ്ച ഉണ്ടായെന്ന നിരീക്ഷണവുമുണ്ട്. ജില്ലാ പൊലീസ് മേധാവിമാരോട് ഇതിലെ അതൃപ്തി ഡിജിപി അറിയിച്ചതയാണ് വിവരം.
ശബരിമല യുവതിദര്‍ശനത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുമെന്നായിരുന്നു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സംഘപരിവാര്‍ സംഘടനകള്‍ അക്രമത്തിന് ആസൂത്രണം നടത്തുന്നായി ഡിജിപിയെ അറിയിച്ചു. ഓരോ ജില്ലയിലും അക്രമം തടയാന്‍ കരുതല്‍ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടികയും കൈമാറി ബുധനാഴ്ച വൈകീട്ട് ചീഫ് സെക്രട്ടറിയും ഡിജിപിയും വിളിച്ച അടിയന്തിര യോഗത്തില്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
advertisement
എന്നാല്‍, ചില ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തി. കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഇന്‍റലിജന്‍സ് നിര്‍ദ്ദേശിച്ചവരായിരുന്നു പല ജില്ലകളിലും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതത്. പൊലീസിന്റെ വീഴ്ചയ്‌ക്കെതിരേ പ്രതിപക്ഷവും രംഗത്തെത്തി.
അക്രമം തടയാനും അക്രമികളെ അറസ്റ്റു ചെയ്യാനുമുള്ള സ്‌പെഷ്യല്‍ ഡ്രൈവ് പൊലീസ് ഊര്‍ജിതമാക്കും. കരുതല്‍ തടങ്കല്‍ വ്യാപിപ്പിക്കും. നിലയ്ക്കല്‍ മാതൃകയില്‍ അക്രമികളുടെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം തയാറാക്കാനും ആലോചനയുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. മുഖ്യമന്ത്രി പോകുന്ന ഇടങ്ങളിലെ കണ്‍ട്രോള്‍ റൂം വാഹനങ്ങളും അതതു സ്ഥലങ്ങളില്‍ സുരക്ഷയ്ക്കുണ്ടാകും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങളില്‍ വലിയ പാളിച്ചയുണ്ടായതായാണ് വിലയിരുത്തല്‍. മന്ത്രിമാര്‍ക്കെതിരേയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാണ്. അവര്‍ക്കും സുരക്ഷ വര്‍ധിപ്പിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹര്‍ത്താല്‍ അക്രമങ്ങളില്‍ 1369 അറസ്‌റ്റെന്ന് ഡിജിപി
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement