ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ ശ്വാസതടസ്സം; കരയില്‍കയറിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിലാണ് അപകടം.
തിരുവനന്തപുരം: വെഞ്ഞാറമൂട് നീന്തൽ പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിലാണ് അപകടം.
വൈകുന്നേരം 4.30 മുതൽ നീന്തൽ പരിശീലനം നടത്തുന്ന ദ്രുപിതയ്ക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് കരയിൽ കയറിയ വിദ്യാർത്ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ തൈക്കാട് സെന്‍റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോത്തൻകോട് എൽവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ദ്രുപിത. നാലുവയസ് മുതൽ വിദ്യാർത്ഥിനി നീന്തൽ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദ്ദേഹം മെഡി.കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 29, 2024 7:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ ശ്വാസതടസ്സം; കരയില്‍കയറിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു