Covid Vaccine in Kerala | കോവിഡ് വാക്സിൻ: അറിയാൻ 15 കാര്യങ്ങൾ

Last Updated:

വാക്സീനെടുത്താലും മാസ്ക് ധരിക്കുന്നതും അകലവും കൈകഴുകലും തുടരേണ്ടതുണ്ട്.

തിരുവനന്തപുരം: ലോകം കീഴടക്കിയ മഹാമാരിയായ കോവിഡ് 19ന് പ്രതിവിധിയായി വാക്സിൻ എത്തിക്കഴിഞ്ഞു. രാജ്യത്ത് ജനുവരി 16 മുതൽ വാക്സിനേഷൻ തുടങ്ങും. വാക്സിനേഷൻ നൽകുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ രാജ്യത്തെങ്ങും നടന്നു കഴിഞ്ഞു. ഇതിനു മുന്നോടിയായുള്ള ഡ്രൈ റൺ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു.
കോവിഡ് വാക്സിൻ എടുക്കാൻ സ്വീകർത്താവിന്റെ സമ്മതം ആവശ്യമില്ല. അതേസമയം, നിർബന്ധിത വാക്സിനേഷൻ അല്ല. വാക്സിൻ എടുക്കാതിരിക്കാനുള്ള ഓപ്ഷൻ ഉണ്ട്. കുത്തിവയ്പ് എടുത്ത് അര മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമേ പോവാൻ അനുവദിക്കുകയുള്ളൂ. വാക്സിൻ സ്വീകരണത്തെ സംബന്ധിച്ച് ഡോ. രാജേഷ് കുമാർ എം.പി പങ്കുവച്ച പ്രധാനപ്പെട്ട 15 കാര്യങ്ങൾ,
advertisement
2. കേരളത്തിൽ ഇത്തവണ കോവിഷീൽഡ് മാത്രമാണ് വാക്സീൻ.
3. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകരിൽ 2,16,175 പേർക്കാണ് വരും ദിവസങ്ങളിൽ നൽകുക.
4. 133 കേന്ദ്രങ്ങളിലെ കോൾഡ് ചെയ്ൻ പോയിന്റുകളിലാണ് വാക്സീനേഷൻ ഒരുക്കിയിരിക്കുന്നത്.
5. റാൻഡം ആയി പിൻകോഡിന്റെ അടിസ്ഥാനത്തിലാണ് സ്വീകർത്താക്കളെ നിശ്ചയിക്കുക.
6. രെജിസ്റ്റർ ചെയ്ത ഫോണിൽ വരുന്ന മെസേജിൽ വാക്സീനെടുക്കാൻ ചെല്ലേണ്ട സ്ഥലം, സമയം തുടങ്ങിയ വിവരങ്ങൾ ഉണ്ടാവും.
7. ഗർഭിണികൾ, കോ-മോർബിഡിറ്റി ഉള്ളവർ, വൈറസ് ബാധയുണ്ടായവരിൽ നെഗറ്റീവായി 2 ആഴ്ച കഴിയാത്തവർ എന്നിവരെ ഒഴിവാക്കും.
advertisement
8. കൺസെന്റിന്റെ ആവശ്യമില്ല.
9. നിർബന്ധിത വാക്സീനേഷൻ അല്ല. വാക്സീൻ എടുക്കാതിരിക്കാനുള്ള ഓപ്ഷൻ ഉണ്ട്.
10. കയ്യിലെ ( Upper arm) പേശിയിലാണ് കുത്തിവയ്പ്.
11. തടിപ്പ്, വേദന, പനി തുടങ്ങിയ ചെറിയ പ്രശ്നങ്ങളേ ഉണ്ടാവാനിടയുള്ളൂ എന്നാണ് കരുതുന്നത്.
12. കുത്തിവയ്പ് എടുത്ത് അര മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമേ പോവാൻ അനുവദിക്കുകയുള്ളൂ.
13. പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നേരിടാനുള്ള സജ്ജീകരണങ്ങൾ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.
14. വാക്സീനെടുത്താലും മാസ്ക് ധരിക്കുന്നതും അകലവും കൈകഴുകലും തുടരേണ്ടതുണ്ട്.
advertisement
15. രണ്ടാം ഡോസ് 4 ആഴ്ച കഴിഞ്ഞായിരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid Vaccine in Kerala | കോവിഡ് വാക്സിൻ: അറിയാൻ 15 കാര്യങ്ങൾ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement