മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടിട്ട് 150 ദിവസം

Last Updated:

വിവാദങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി; അനാരോഗ്യം എന്ന് വിശദീകരണം

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടിട്ട് ഇന്നേക്ക് 150 ദിവസം. ഫെബ്രുവരി ഒൻപതിന് നിയമസഭാ സമ്മേളനം നടക്കുമ്പോഴായിരുന്നു അവസാനമായി വാർത്താസമ്മേളനം നടത്തിയത്. വ്യക്തിപരമായും സർക്കാരിന് എതിരെയും പ്രതിപക്ഷം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മൗനം വെടിയുന്നില്ല.
ഫെബ്രുവരി 9, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെ ന്യായീകരിക്കുകയും പ്രതിപക്ഷത്തെ മുഖ്യമന്ത്രി കടന്നാക്രമിക്കുകയും ചെയ്ത ദിവസം. വിഴിഞ്ഞം വിഷയത്തെ കുറിച്ച് ആയിരുന്നു അവസാനത്തെ മറുപടി. അതുകഴിഞ്ഞ് വിവാദങ്ങളുടെ പ്രളയം ഉണ്ടായെങ്കിലും മുഖ്യമന്ത്രി മിണ്ടിയിട്ടേയില്ല.
Also Read- ‘കോണ്‍ഗ്രസിൻ്റെ 16 എംപി മാരിൽ മുസ്ലീമുണ്ടോ? പടച്ചോൻ ഉണ്ടാക്കിയ നിയമത്തിന് മാറ്റം വരുത്താൻ പടപ്പിന് കഴിയില്ല’; എ കെ ബാലന്‍
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം മുതൽ, എ.ഐ ക്യാമറ വിവാദം, കെ ഫോണ്‍ വിവാദം, ലോകകേരള സഭയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, എസ്.എഫ്.ഐക്കാര്‍ പ്രതികളായ വ്യാജസര്‍ട്ടിഫിക്കറ്റ് കേസുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ എന്തിനു ഏറെ മുഖ്യമന്ത്രിയുടെ വിദേശയാത്ര പോലും വിവാദമായിരുന്നു.
advertisement
Also Read- ‘ഏക സിവിൽകോഡ് ഭരണഘടനാപരമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്; ഇഎംഎസ് പറഞ്ഞത് കൃത്യം’: എം.വി.ഗോവിന്ദൻ
ചോദ്യങ്ങൾ നേരിട്ടുണ്ടാകാത്ത ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. പൊതു പരിപാടികളിലും മുഖ്യമന്ത്രി വാതോരാതെ പ്രസംഗിച്ചു. കെ ഫോൺ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി. സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിച്ച ഏപ്രിൽ മെയ് മാസങ്ങളിൽ എല്ലാ ജില്ലകളിലും പങ്കെടുത്ത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞു.
പക്ഷേ വിദേശ യാത്ര കഴിഞ്ഞെത്തുമ്പോള്‍ വാര്‍ത്താസമ്മേളനം നടത്തുന്ന പതിവും തെറ്റി. അമേരിക്ക, ക്യൂബ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു. എന്നിട്ടും മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി ഇനിയും തയ്യാറാകുന്നില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടിട്ട് 150 ദിവസം
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement