ആലുവ: ടോറസ് ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കളമശേരി നഗരസഭ ഓവർസീയർ ഷൈജുവിന്റെ മകൾ ആർദ്ര(17) ആണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി മടങ്ങും വഴിയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച്തന്നെ ആര്‍ദ്ര മരിച്ചു.
നെടുമ്പാശേരി പറമ്പയത്താണ് അപകടം നടന്നത്. ആർദ്രയുടെ തലയിലൂടെ ടോറസ് യറിയിറങ്ങി. ബൈക്കോടിച്ച ശിവദേവ് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.