Karipur Air India Express Crash | കരിപ്പൂര്‍ വിമാനാപകടം: 18 മരണം സ്ഥിരീകരിച്ചു; മരിച്ചവർ കോഴിക്കോട്, മലപ്പുറം, പാലക്കാട് സ്വദേശികള്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പരിക്കേറ്റ് കഴിയുന്നവരിൽ 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. ഇതിൽ രണ്ട് ഗർഭിണികളും രണ്ട് കുട്ടികളുമുണ്ട്.
കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തിൽ മരിച്ചത് 18 പേരാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം. നേരത്തെ 19 പേർ മരിച്ചെന്ന് മന്ത്രി കെ.ടി ജലീൽ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. എന്നാൽ രോഗ ബാധിതനായി മരിച്ച പെൺകുട്ടി വിമാനത്തിൽ എത്തിയതാണെന്നു തെറ്റിദ്ധരിച്ചതായിരുന്നു ഇതിന് കാരണമെന്നും വ്യക്തമായി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ അസുഖം ബാധിച്ച് മരിച്ച ഒരു പെൺകുട്ടിയെ എത്തിച്ചിരുന്നു. ഇതേ സമയത്താണ് കരിപ്പൂരിൽ നിന്നും പരിക്കേറ്റവരെയും മെഡിക്കൽ കോളജിൽ എത്തിച്ചത്. ഈ പെൺകുട്ടിയെയും വിമാനാപകടത്തിൽപ്പെട്ടവർക്കൊപ്പം ഉൾപ്പെടുത്തി. എന്നാൽ ഇക്കാര്യം പിന്നീട് കണ്ടെത്തുകയും മലപ്പുറം, കോഴിക്കോട് ജില്ലാ ഭരണകൂടമടങ്ങൾ വിമാനാപകടത്തിലെ മരണസംഖ്യ 18 ആണെന്നും സ്ഥിരീകരിക്കുകയുമായിരുന്നു.
പരിക്കേറ്റ് കഴിയുന്നവരിൽ 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. ഇതിൽ രണ്ട് ഗർഭിണികളും രണ്ട് കുട്ടികളുമുണ്ട്. ഗുരുതരാവസ്ഥയിലുള്ള ഗർഭിണികളെ കോഴിക്കോട് മിംസ്, മൈത്ര ആശുപത്രികളിലും രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
advertisement
അപകടത്തിൽ മരിച്ചവർ
1. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ(60).
2. സഹപൈലറ്റ് അഖിലേഷ് കുമാര്‍.
3. ആയിശ ദുഅ (2), പുത്തന്‍ക്കളത്തില്‍ ഹൗസ്, കോടതിപ്പടി, മണ്ണാര്‍ക്കാട്.
4. മുഹമ്മദ് റിയാസ് വി.പി (24), വട്ടപ്പറമ്പില്‍, മുണ്ടക്കോട്ടുകൊറുശ്ശി, ചളവറ, പാലക്കാട്.
5. ശഹീര്‍ സയീദ് (38). ചേവപ്പാറ, തെക്ക കുറൂര്‍, തിരൂര്‍, മലപ്പുറം
6. സുധീര്‍ വാരിയത്ത് (45).കാരാട്ട് വെള്ളാട്ട് ഹൗസ്, കൊളമംഗലം, വളാഞ്ചേരി, മലപ്പുറം.
7. ലൈലാബി കെ.വി (51), കുന്നത്തേല്‍ ഹൗസ്, കൊളോളമണ്ണ, എടപ്പാള്‍.
advertisement
8. ജാനകി കുന്നോത്ത് (55), തണ്ടപ്പുറത്തുമ്മേല്‍, മൂലാട്, നടുവണ്ണൂര്‍, കോഴിക്കോട്.
9. സനോബിയ (40). പുതിയപന്തക്കലകം, ഫദല്‍, സൗത്ത് ബീച്ച് റോഡ്, കോഴിക്കോട്.

10. അസം മുഹമ്മദ് ചെമ്പായി (1), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.
11. രമ്യ മുരളീധന്‍ (32), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.
12. മനാല്‍ അഹമ്മദ് (25), പാലോള്ളതില്‍, നാദാപുരം, കോഴിക്കോട്.
advertisement
13. ശറഫുദ്ധീന്‍ (35), മേലെ മരുതക്കോട്ടില്‍, കുന്നമംഗലം, കോഴിക്കോട്.
14. ഷെസ ഫാത്തിമ (2), കീഴടത്തില്‍ ഹൗസ്, കൊട്ട്, കല്ലിങ്ങല്‍, തിരൂര്‍
15. രാജീവന്‍ (61), ചേരിക്കപറമ്പില്‍, കോക്കല്ലൂര്‍, ബാലുശ്ശേരി
16. ശാന്ത മരക്കാട്ട് (59), കൊളങ്ങര ഹൗസ്, നിറമരുതൂര്‍, തിരൂര്‍, മലപ്പുറം
17. ശിവാത്മീക മുരളീധരന്‍ രമ്യ (5), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.
18. സഹീറാ ബാനു മാഞ്ചറ (29), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്പ്, മേരിക്കുന്ന്, കോഴിക്കോട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2020 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | കരിപ്പൂര്‍ വിമാനാപകടം: 18 മരണം സ്ഥിരീകരിച്ചു; മരിച്ചവർ കോഴിക്കോട്, മലപ്പുറം, പാലക്കാട് സ്വദേശികള്‍