വർക്കലയിൽ 19 -കാരൻ മിന്നലേറ്റ് മരിച്ചു; അപകടം വീടിന് മുന്നിൽ ഇരിക്കുന്നതിനിടെ

Last Updated:

ജോലി കഴിഞ്ഞെത്തിയ രാജേഷ് വീടിന് മുന്നിൽ ഇരിക്കവേയാണ് മിന്നലേറ്റത്

News18
News18
തിരുവനന്തപുരം: വർക്കല ഇലകമണിൽ ഇടിമിന്നലേറ്റ് 19 -കാരൻ മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് യുവാവിന് മിന്നലേറ്റത്.
ജോലി കഴിഞ്ഞെത്തിയ രാജേഷ് വീടിന് മുന്നിൽ ഇരിക്കവേയാണ് മിന്നലേറ്റത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ യുവാവിന്റെ മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. അതേസമയം, മഴയോടൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ സമീപത്തെ മറ്റൊരു വീട്ടിലെ വയറിങ് മുഴുവനായി കത്തി നശിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം ജില്ലയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചിരുന്നു. മഴയിൽ തലസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വർക്കലയിൽ 19 -കാരൻ മിന്നലേറ്റ് മരിച്ചു; അപകടം വീടിന് മുന്നിൽ ഇരിക്കുന്നതിനിടെ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement