കോട്ടയം മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു
- Published by:Jayesh Krishnan
- digpu-news-network
Last Updated:
ബെംഗളൂരുവിൽ നിന്നും വാഗമണ്ണിൽ എത്തിയ അഞ്ചംഗ സംഘത്തിലെ യുവാവാണ് മരിച്ചത്.
കോട്ടയം: ഈരാറ്റുപേട്ട മാർമല അരുവിയിൽ 19കാരൻ മുങ്ങിമരിച്ചു. ബെംഗളൂരുവിൽ നിന്നും വാഗമണ്ണിൽ എത്തിയ അഞ്ചംഗ സംഘത്തിലെ യുവാവാണ് മരിച്ചത്. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാർഥി അഫലേഷ് (19) ആണ് മരിച്ചതെന്നാണ് വിവരം.
ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുംവഴി മാര്‍മല അരുവിയിലേക്കും സംഘം പോവുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുംവഴി മാര്‍മല അരുവിയിലേക്കും സംഘം പോവുകയായിരുന്നു.
ഏറെപ്പേരുടെ ജീവന്‍ പൊലിഞ്ഞ മാര്‍മല അരുവിയില്‍ മുന്നറിയിപ്പുകളെ വകവയ്ക്കാതെ വെള്ളത്തിലിറങ്ങുന്നത് അപകടങ്ങൾക്കിടെ വരുത്തുന്നുണ്ട്. ഇവിടെ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
June 23, 2023 6:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു


