പെറ്റ്ഷോപ്പിൽ നിന്ന് 14000 വിലയുള്ള നായ്ക്കുട്ടികളെ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ
- Published by:ASHLI
- news18-malayalam
Last Updated:
ഒരു നായ്ക്കുട്ടിയെ ബാലരാമപുരത്തെ കടയിൽ നിന്നും മറ്റൊന്നിനെ പ്രതികളുടെ വീട്ടിൽ നിന്നുമാണ് പൊലീസ് കണ്ടെടുത്തത്
തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിലെ പെറ്റ് ഷോപ്പിൽ നിന്ന് 14000 വിലയുള്ള നായ്ക്കുട്ടികളെ മോഷ്ടിച്ച് ബാലരാമപുരത്ത് വിൽക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. ഷിറ്റ്സു ഇനത്തിൽ പെട്ട നായ്ക്കുട്ടികളെയാണ് ഇവർ മോഷ്ടിച്ചത്. നായ്ക്കുട്ടികളെ മോഷ്ടിച്ചത് തമ്പാനൂർ രാജാജി നഗർ സ്വദേശികളായ ശരത്, അനീഷ് എന്നിവരെന്ന് പൊലീസ് കണ്ടെത്തി. 14000 രൂപ വീതം വിലവരുന്ന ഇവ കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസ് കാവലിലാണ്. വെള്ളിയാഴ്ചയാണ് നായ്ക്കുട്ടികളെ മോഷ്ടിച്ചത്. തുടർന്ന് പെറ്റ് ഷോപ്പ് ഉടമകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവരം പങ്കുവെച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നായ്ക്കുട്ടികളെ കണ്ടെത്തിയത്.
ബാലരാമപുരത്തെ മറ്റൊരു പെറ്റ് ഷോപ്പിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഒരു നായ്ക്കുട്ടിയെ ബാലരാമപുരത്തെ കടയിൽ നിന്നും മറ്റൊന്നിനെ പ്രതികളുടെ വീട്ടിൽ നിന്നുമാണ് പൊലീസ് കണ്ടെടുത്തത്. കോടതി നടപടികൾക്ക് ശേഷം ഇന്ന് തന്നെ നായ്ക്കുട്ടികളെ ഉടമയ്ക്ക് വിട്ടുനൽകുമെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ മറ്റു കേസുകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 02, 2025 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെറ്റ്ഷോപ്പിൽ നിന്ന് 14000 വിലയുള്ള നായ്ക്കുട്ടികളെ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ