ജിമ്മിൽ നിന്ന് മടങ്ങും വഴി ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 20കാരിക്ക് ദാരുണാന്ത്യം
- Published by:Nandu Krishnan
- news18-malayalam
Last Updated:
കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിൽ തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം
ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 20കാരി മരിച്ചു. കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിൽ തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം നടന്നത്. വില്ലൂന്നി സ്വദേശി നിത്യയാണ് മരിച്ചത്.
ജിമ്മിൽ നിന്നും ബുള്ളറ്റ് ഓടിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ആദ്യം വൈദ്യുത പോസ്റ്റിൽ ഇടിക്കുകയും നിത്യയുടെ തല ബൈക്കിന്റെ ക്രാഷ് ബാരിയറിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിത്യ റോഡിലേക്ക് തെറിച്ചുവീണു.
നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
Dec 10, 2024 10:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജിമ്മിൽ നിന്ന് മടങ്ങും വഴി ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 20കാരിക്ക് ദാരുണാന്ത്യം






