വർക്കലയിൽ യുവാവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങി; ഡ്രൈവർ കസ്റ്റഡിയിൽ

Last Updated:

ബസ്സിന്റെ ഡ്രൈവറായ ഇടവ സ്വദേശി മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

news18
news18
വർക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തിൽ സംഗീത് (24) ആണ് മരണപ്പെട്ടത്. സംഗീതനൊപ്പം ബൈക്കിൽ പിൻസീറ്റിൽ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഗീതിന്റെ തലയിലൂടെ ബസിന്റെ വീൽ കയറിയിറങ്ങുകയായിരുന്നു. ഇന്നു വൈകുന്നേരം ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ശ്രീനന്ദ എന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. ബസ്സിന്റെ ഡ്രൈവറായ ഇടവ സ്വദേശി മനോജിനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുവായൂരിൽ വീടിനുള്ളിൽ അമ്മയും 21 വയസ്സുള്ള മകനും തൂങ്ങിമരിച്ച നിലയിൽ
തൃശ്ശൂർ: ഗുരുവായൂർ കണ്ടാണശേരിയിൽ അമ്മയേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ, മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സുരേഷ് ഡ്രൈവർ ആണ്.
advertisement
മൂന്ന് മാസം മുമ്പ് സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഉണ്ടായിരുന്ന വീട് വിറ്റാണ് വിവാഹം നടത്തിയത്. പിന്നീടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ടാണശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വർക്കലയിൽ യുവാവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങി; ഡ്രൈവർ കസ്റ്റഡിയിൽ
Next Article
advertisement
ഓഡിഷനെത്തിയ 17 കുട്ടികളെ ബന്ദികളാക്കി വിലപേശൽ നടത്തിയ അധ്യാപകനെ വെടിവെച്ചുകൊന്നു
ഓഡിഷനെത്തിയ 17 കുട്ടികളെ ബന്ദികളാക്കി വിലപേശൽ നടത്തിയ അധ്യാപകനെ വെടിവെച്ചുകൊന്നു
  • മുംബൈയിൽ 17 കുട്ടികളെ ബന്ദികളാക്കിയ അധ്യാപകനെ പോലീസ് വെടിവെച്ചു കൊന്നു.

  • മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയാണ് കുട്ടികളെ മോചിപ്പിച്ചത്.

  • നാഗ്പൂരിലെ സ്കൂൾ അധ്യാപകനായ രോഹിത് ആര്യയാണ് കുട്ടികളെ ബന്ദികളാക്കിയത്.

View All
advertisement