advertisement

കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു; പോലീസ് കേസെടുത്തതിന് പിന്നാലെ 27കാരൻ ജീവനൊടുക്കി

Last Updated:

ഫോണിൽ സൂക്ഷിച്ച ദൃശ്യങ്ങൾ കിരൺ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്

Rapid Read
കിരൺ
കിരൺ
തിരുവനന്തപുരം: കാമുകിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 6 മണിയോടെ സുഹൃത്തിന്റെ വീട്ടിലാണ് കിരൺ ജീവനൊടുക്കിയത്.
മകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കിരൺ അടക്കം നാല് പേർക്കെതിരെ കേസെടുത്തു. ഇതിന്റെ വിഷമത്തിലായിരുന്നു കിരൺ. ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.
ഫോണിൽ സൂക്ഷിച്ച ദൃശ്യങ്ങൾ കിരൺ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കിരൺ എത്തുന്നത്. രാത്രി സുഹൃത്തിനൊപ്പം ഉറങ്ങിയ കിരണിനെ രാവിലെ വീട്ടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ചിറയിൻകീഴ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A 27-year-old youth named Kiran, from Thonnakkal, Thiruvananthapuram, allegedly died by suicide following a police investigation into a complaint filed by his girlfriend’s family. The complaint alleged that Kiran recorded and circulated private clips involving the girl. While Kiran denied sharing the videos and suspected a breach of his phone data, the distress from the legal proceedings led him to take the extreme step at a friend’s house.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു; പോലീസ് കേസെടുത്തതിന് പിന്നാലെ 27കാരൻ ജീവനൊടുക്കി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement