advertisement

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ച സംഭവം; കാർ ഓടിച്ചിരുന്നയാൾക്കെതിരെ കേസ്

Last Updated:

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ ചികിത്സയിലാണ്

സിസിടിവി ദൃശ്യങ്ങൾ
സിസിടിവി ദൃശ്യങ്ങൾ
വാഗമണ്‍ വഴിക്കടവില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെയാണ് കേസ്. ഓട്ടമാറ്റിക് കാറിൽ ബ്രേക്കിന് പകരം ഡ്രൈവർ ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ ആര്യ ചികിത്സയിലാണ്.പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ.ഭർത്താവ് ശബരീനാഥിനൊപ്പം വാഗമൺ കാണാനെത്തിയതായിരുന്നു ആര്യയും മകനും.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാർ ചാർജ് ചെയ്യാൻ നിറുത്തിയിട്ട ശേഷം സ്റ്റേഷന്റെ മറ്റൊരുഭാഗത്ത് കസേരയിലരിക്കുകയായിരുന്ന ആര്യയുടെയും മകന്‍റെയും ദേഹത്തേക്ക് ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ച സംഭവം; കാർ ഓടിച്ചിരുന്നയാൾക്കെതിരെ കേസ്
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement