മുട്ടില്‍ മരംമുറി കേസ്; മാംഗോ സഹോദരങ്ങള്‍ക്കെതിരെ 42 കേസുകള്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചാലും അറസ്റ്റിന് തടസ്സമാകില്ലെന്ന് വനംവകുപ്പ്
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രതികള്‍ക്ക് രണ്ട് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചാലും അറസ്റ്റിന് തടസ്സമാകില്ലെന്ന് വനംവകുപ്പ്.
കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് രണ്ട് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചാലും അറസ്റ്റിന് തടസ്സമാകില്ലെന്ന് വനംവകുപ്പ്. പിടിച്ചെടുത്ത മരങ്ങളുടെ കുറ്റി കണ്ടെത്താനാവാതെ വന്നതോടെ വനഭൂമിയിലും മരംമുറി നടന്നെന്ന് കാണിച്ച് മുഖ്യപ്രതികള്‍ക്കെതിരെ വനംവകുപ്പ് ചുമത്തിയ രണ്ട് കേസുകളാണ്  മുന്‍കൂര്‍ ജാമ്യത്തിനായി  ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഈ രണ്ട് കേസുകളിലും മുഖ്യപ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തന്നെ വനംവകുപ്പ് ചുമത്തിയ മറ്റ് 40 കേസുകളിലും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ തടസ്സമുണ്ടാകില്ല.  പ്രതികള്‍ക്കെതിരെ 42 കേസുകളാണ് മുട്ടില്‍ ഈട്ടി കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ചുമത്തിയത്.
വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിന്‍, ആന്റോ  അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യപ്രതികള്‍.  ചുമത്തിയ കേസുകളുടെ എല്ലാ വകുപ്പുകളും  ജൈവവൈവിധ്യ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അറസ്റ്റിന് തടസ്സമുണ്ടാകില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഈട്ടി മോഷണം, തഹസില്‍ദാരെ ഭീഷണിപ്പെടുത്തല്‍, റെയ്ഞ്ച് ഓഫീസറുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ മീനങ്ങാടി, മേപ്പാടി പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ കേസുകള്‍ വേറെയുമുണ്ട്. എല്ലാ കേസുകളിലും എഫ്‌ഐആര്‍ രേഖപ്പടുത്തിയതുമാണ്. ഉന്നത ഇടപെടലിനെത്തുടര്‍ന്നാണ്  വനംവകുപ്പും പൊലീസും പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാതിരുന്നതെന്നാണ് ആക്ഷേപം.
advertisement
വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുണ്ട്.  മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല.  മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയ 202ക്യുബിക് മീറ്റര്‍ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.
advertisement
You may also like:26 വർഷം മുമ്പ് കാണാതായ തൃശ്ശൂർ സ്വദേശി കണ്ണൂരിൽ; പൊലീസ് ഇടപെട്ടു; വീട്ടില്‍ മടങ്ങിയെത്തി
മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിട്ടുണ്ട്. മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യുമന്ത്രി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച്  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ 15 കോടിയുടെ ഈട്ടിക്കൊള്ള അരങ്ങേറിയത്. പ്രതികള്‍ക്കെതിരെ ജൈവവൈവിധ്യ സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തതോടെ ജാമ്യമില്ലാ വകുപ്പുകളായി എല്ലാ കേസുകളും മാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2021 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുട്ടില്‍ മരംമുറി കേസ്; മാംഗോ സഹോദരങ്ങള്‍ക്കെതിരെ 42 കേസുകള്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചാലും അറസ്റ്റിന് തടസ്സമാകില്ലെന്ന് വനംവകുപ്പ്



