മുനമ്പത്തെ സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് അംഗത്വം വിതരണം ചെയ്യുകയും ഓരോരുത്തരെയും ഷോളണിയിച്ച് സ്വീകരിക്കുകയും ചെയ്തു
മുനമ്പത്തെ സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു. വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിലെ ഇരു സഭകളിലും പാസായതിന് പിന്നാലെയാണ് മുനമ്പത്തെ 50 പേർ ബിജെപിയിൽ ചേർന്നത്. മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമരപന്തലിൽ എത്തിയിരുന്നു. ബിജെപിയിൽ അംഗത്വമെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച മുനമ്പത്തെ 50 പേർക്ക് സംസ്ഥാന അദ്ധ്യക്ഷൻ നേരിട്ട് അംഗത്വം വിതരണം ചെയ്തുകയും ഓരോരുത്തരെയും ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി നേതാക്കളായ ഷോൺ ജോർജ്, പികെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങി നിരവധി പേരും മുനമ്പത്തെ സമരപന്തലിൽ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
April 04, 2025 2:26 PM IST