മൂന്നു മാസം മുൻപു വിവാഹിതയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
സ്വന്തം വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
പറവൂർ: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറവൂർ തേവർക്കാട് സ്വദേശിനി ശരണ്യയെയാണു സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപായിരുന്നു ശരണ്യയുടെ വിവാഹം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രി എട്ട് മണിവരെ ശരണ്യയുടെ വീട്ടിൽ ഭർത്താവ് യദുകൃഷ്ണൻ ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് യുവതി തൂങ്ങിമരിച്ചത്. പുലർച്ചെ ഒരു മണിക്കാണു മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിനു തോന്നിയേക്കാവ് പൊതുശ്മശാനത്തിൽ നടക്കും.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 11, 2023 7:22 AM IST