advertisement

ചിതലിനെ നശിപ്പിക്കാൻ വീടിനടുത്ത് തീയിട്ടു; ആളിപ്പടർന്ന് ഏഴു വയസ്സുകാരന് ഗുരുതര പൊള്ളൽ

Last Updated:

അപകടത്തിൽ കുട്ടിയുടെ ശരീരത്തിന്റെ 85 ശതമാനത്തോളം പൊള്ളലേറ്റു

News18
News18
പൂച്ചാക്കൽ: വീടിന് സമീപത്തെ ചിതലിനെ നശിപ്പിക്കാനായി തീയിടുന്നതിനിടെയുണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരന് പൊള്ളലേറ്റു. പള്ളിപ്പുറം പുത്തൻനിവർത്തിൽ അരുണിന്റെ മകൻ റയാനാണ് (7) ഗുരുതരമായി പൊള്ളലേറ്റത്. ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ കുട്ടിയുടെ ശരീരത്തിന്റെ 85 ശതമാനത്തോളം പൊള്ളലേറ്റു.
ചിതലിനെ നശിപ്പിക്കാനായി തീ ഇടാൻ തിന്നർ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. തിന്നർ ഒഴിച്ച് തീ കത്തിച്ചതോടെ അത് ആദ്യം പാട്ടയിലേക്ക് പടരുകയും സമീപത്ത് നിന്നിരുന്ന കുട്ടിയുടെ ശരീരത്തിലേക്ക് ആളിപ്പടരുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ അരുണിനും പൊള്ളലേറ്റു.
അപകടം നടന്ന ഉടനെ റയാനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിതലിനെ നശിപ്പിക്കാൻ വീടിനടുത്ത് തീയിട്ടു; ആളിപ്പടർന്ന് ഏഴു വയസ്സുകാരന് ഗുരുതര പൊള്ളൽ
Next Article
advertisement
ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
  • ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് 27കാരിയായ രാധിക ജീവനൊടുക്കി.

  • ഫോൺ വാങ്ങാൻ 10,000 രൂപ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് 2,000 രൂപ മാത്രമാണ് അയച്ചുകൊടുത്തത്.

  • മീരാപൂർ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു; രാധികയ്ക്ക് മൂന്ന് വയസ്സുള്ള മകനുണ്ട്.

View All
advertisement