പരുന്ത് ആക്രമിച്ച് തേനീച്ചക്കൂടിന്റെ ഒരുഭാഗം അടര്‍ന്നു വീണു; തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വീടിന് സമീപത്തെ വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്.
കണ്ണൂർ: തേനീച്ചക്കൂട്ടത്തിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. കല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമ(78)നാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം.
വീടിന് സമീപത്തെ വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. കുഞ്ഞിരാമൻ പശുവിന്റെ സമീപത്തേക്ക് നീങ്ങുന്നതിനിടെ തെങ്ങിന് മുകളിലുണ്ടായ തേനീച്ചക്കൂടിന്റെ ഒരുഭാഗം ദേഹത്തേക്ക് വീഴുകയായിരുന്നു. പരുന്തിന്റെ ആക്രമണത്തിലാണ് തേനീച്ച കൂട് വീണതെന്ന് കരുതുന്നത്.
അവശനായി വീണ കുഞ്ഞിരാമനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പിനിശ്ശേരിയിലെ പഴയ പി.ജി. പ്ലൈവുഡ് തൊഴിലാളിയാണ് കുഞ്ഞിരാമൻ. ഭാര്യ: ലളിത. മക്കൾ: സുരേന്ദ്രൻ (ബലിയപട്ടം ടൈൽ വർക്സ്), സുമ. മരുമക്കൾ: പ്രിയ, മോഹനൻ. സഹോദരന്‍: പരേതനായ ഗോപാലൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 11, 2022 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരുന്ത് ആക്രമിച്ച് തേനീച്ചക്കൂടിന്റെ ഒരുഭാഗം അടര്‍ന്നു വീണു; തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു







