പരീക്ഷാ കേന്ദ്രത്തിൽ 15 മിനിറ്റ് വൈകിയെത്തി; പ്രവേശനം നിഷേധിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി
- Published by:Sarika N
- news18-malayalam
Last Updated:
പട്‌നയിലെ മഹാരാജ് ചക്കിന് സമീപമുള്ള പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം
പട്‌ന: പരീക്ഷ എഴുതാൻ 15 മിനിറ്റ് വൈകിയെത്തിയതിന് സ്കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി. പട്‌നയിലെ മഹാരാജ് ചക്കിന് സമീപമുള്ള പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. കോമൾ കുമാരിയാണ് മരിച്ചത്. പരീക്ഷ എഴുതാനാകാതെ വീട്ടിലേക്കു മടങ്ങിയ കോമൾ കുമാരി പിന്നീടു നദൗൽ റയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി. മസൗഡി സ്റ്റേഷൻ എത്തുന്നതിനു മുൻപ് ട്രെയിനിൽ നിന്നു ചാടുകയായിരുന്നു
ബന്ധുവീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്ന കോമളിന്റെ പരീക്ഷാ കേന്ദ്രം ആറ് കിലോമീറ്റർ അകലെയായിരുന്നു. രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കോമൾ എത്തിയപ്പോൾ 9:15 ആയിരുന്നു. അപ്പോഴേക്കും സ്കൂൾ ഗേറ്റുകൾ അടച്ചിരുന്നു. "പരീക്ഷ തുടങ്ങാൻ ഇനിയും സമയമുണ്ട്, എന്റെ ജീവിതത്തിന്റെ കാര്യമാണ്, ദയവായി പ്രവേശനം നൽകണം" എന്ന് കോമൾ അപേക്ഷിച്ചെങ്കിലും അധികൃതർ ഗേറ്റ് തുറക്കാൻ തയ്യാറായില്ല. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോമളിന്റെ അച്ഛൻ ഇതരസംസ്ഥാനത്ത് തൊഴിലാളിയായി ജോലി ചെയ്യുകയാണ്. മൂന്ന് മക്കളിൽ മൂത്തവളാണ് കോമൾ.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Patna,Patna,Bihar
First Published :
Feb 19, 2026 6:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പരീക്ഷാ കേന്ദ്രത്തിൽ 15 മിനിറ്റ് വൈകിയെത്തി; പ്രവേശനം നിഷേധിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി







