advertisement

81കാരിയെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിൽ കണ്ടെത്തൽ; വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയി

Last Updated:

തെരുവുനായയുടെ കടിയേറ്റ വയോധിക രണ്ടുമണിക്കൂറോളം വീടിന്റെ പുറത്ത് കിടന്നുവെന്നും റിപ്പോർട്ട്

News18
News18
ആലപ്പുഴ ആറാട്ടുപുഴയിൽ 81കാരിയെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്. തെരുവുനായയുടെ കടിയേറ്റ വയോധിക രണ്ടുമണിക്കൂറോളം വീടിന്റെ പുറത്ത് കിടന്നുവെന്നും റിപ്പോർട്ട്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ആലപ്പുഴ ആറാട്ടുപുഴയിൽ അതിദാരുണമായ സംഭവം ഉണ്ടായത്. മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും പേരക്കുട്ടികളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനിയമ്മ മുറ്റത്ത് വീണ് കിടക്കുന്നതാണ് കാണുന്നത്. മുഖം പൂർണ്ണമായും നായ കടിച്ചെടുത്ത നിലയിലായിരുന്നു. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
81കാരിയെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിൽ കണ്ടെത്തൽ; വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയി
Next Article
advertisement
'ഇനിയൊരിക്കലും ഉയിർക്കാത്ത മട്ടിൽ ഇറാൻ ഈ രാത്രി മണ്ണടിയും' ഹോർമുസ് സമയപരിധി അവസാനിക്കാനിരിക്കെ ട്രംപ്
'ഇനിയൊരിക്കലും ഉയിർക്കാത്ത മട്ടിൽ ഇറാൻ ഈ രാത്രി മണ്ണടിയും' ഹോർമുസ് സമയപരിധി അവസാനിക്കാനിരിക്കെ ട്രംപ്
  • ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള യുഎസ് സമയപരിധി അവസാനിക്കുമ്പോൾ ഇറാനിൽ ഭരണമാറ്റം സാധ്യതയുണ്ട്

  • ട്രംപ് ഇറാനിൽ ഒരു വലിയ നാഗരികത ഇന്ന് രാത്രി ഇല്ലാതാവുമെന്ന്, ഭരണമാറ്റം സംഭവിക്കാമെന്ന് മുന്നറിയിപ്പു

  • യുഎസ് വൈസ് പ്രസിഡന്റ് വാൻസ് ഇറാനിൽ നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി

View All
advertisement