കൂട്ടുകാർക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചു

Last Updated:

കുളത്തിന്റെ പടിയിൽ നിന്ന് അഭിനവ് കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു

തിരുവനന്തപുരം: വെള്ളറട ചിമ്മണ്ടിക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചു. കുന്നത്തുക്കാൽ സ്വദേശികളായ വിജയന്റെയും കലയുടെയും മകനായ അഭിനവാണ് മരിച്ചത്. നാല് സുഹൃത്തുക്കളോടൊപ്പമാണ് അഭിനവ് കുളത്തിൽ കുളിക്കാൻ പോയത്. കുളത്തിന്റെ പടിയിൽ നിന്ന് അഭിനവ് കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും നീന്തൽ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ 9ാം ക്ലാസ് വിദ്യാർത്ഥിയാണ്  അഭിനവിനെ പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരക്കോണം പി പി എം എച്ച് എസിലെ പത്താം ക്ലാസിലെ പരീക്ഷ എഴുതി ഫലം വരാൻ കാത്തിരിക്കുകയായിരുന്നു അഭിനവ്. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂട്ടുകാർക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചു
Next Article
advertisement
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
  • അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 27കാരനെ 19കാരനും കൂട്ടുകാരും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു.

  • 27കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ, സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പോലീസ്; ഒന്നാം പ്രതി രണ്ട് തവണ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.

View All
advertisement