പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക ബുദ്ധിമുട്ടുകളുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി മരിച്ചു

Last Updated:

ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലിൽ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്

വൈഗ വിനോദ്
വൈഗ വിനോദ്
പാമ്പുകടിയേറ്റത് അറിയാതെ ശാരീരിക ബുദ്ധിമുട്ടുകളുമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച 16 വയസുകാരി മരിച്ചു. ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി വള്ളിയൂർക്കാവ് കാവ്‌കുന്ന് പുള്ളിൽ വൈഗ വിനോദ് ആണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളുമായി മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വൈഗയെ വിദഗ്‌ധ പരിശോധനയ്ക്കിടെയാണ് ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടൻ വിഷത്തിനുള്ള ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു.
ഇതും വായിക്കുക: പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ മരിച്ചനിലയിൽ
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പുകടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലിൽ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക ബുദ്ധിമുട്ടുകളുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി മരിച്ചു
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement