ഒരു മാസം മുമ്പ് വിവാഹിതനായ 26കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു
പാലക്കാട്: ഒരു മാസം മുമ്പ് വിവാഹിതനായ 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരത്താണിയിലാണ് സംഭവം. കപ്പൂർ പത്തായപ്പുരക്കൽ ഷെഫീക്ക്(26) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ ആയ യുവാവിനെ ബന്ധുക്കൾ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
സെഫീറയാണ് ഷെഫീക്കിന്‍റെ ഭാര്യ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
January 31, 2024 1:27 PM IST