ഗുരുവായൂരിൽ നാലുവയസുകാരന് തെരുവുനായ ആക്രമണത്തിൽ പരിക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
ക്ഷേത്രദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി, ഇവർ താമസിച്ചിരുന്ന കെ ടി ഡി സി ഹോട്ടലിൽ എത്തിയപ്പോഴാണ് കുട്ടിക്കുനേരെ തെരുവുനായ ആക്രമണം ഉണ്ടായത്
തൃശൂർ: ഗുരുവായൂരിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് പരിക്കേറ്റു. കണ്ണൂരിൽനിന്ന് ക്ഷേത്രദർശനത്തിനെത്തിയ കുടുംബത്തിലെ അംഗമായ ഡ്യൂവിത്ത് എന്ന് കുട്ടിക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്.
ക്ഷേത്രദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി, ഇവർ താമസിച്ചിരുന്ന കെ ടി ഡി സി ഹോട്ടലിൽ എത്തിയപ്പോഴാണ് കുട്ടിക്കുനേരെ തെരുവുനായ ആക്രമണം ഉണ്ടായത്. ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് സാധനങ്ങൾ കാറിൽ കയറ്റുകയായിരുന്നു കുട്ടിയുടെ പിതാവും മറ്റുള്ളവരും. ഈ സമയത്ത് കാറിന് മുന്നൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ അവിടേക്ക് വന്ന മൂന്ന് തെരുവുനായകൾ ചേർന്ന് കടിച്ചുവലിച്ചുകൊണ്ടുപോകുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് പിതാവ് ഓടിയെത്തിയാണ് നായകളുടെ ആക്രമണത്തിൽനിന്ന് കുട്ടിയെ രക്ഷപെടുത്തിയത്. ഈ സമയം ഒരു നായ കുട്ടിയുടെ കാലിൽ കടിച്ചിട്ടുണ്ടായിരുന്നു. നായകളുടെ കടിയേറ്റ് കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റിരുന്നു. കുട്ടിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
advertisement
കുട്ടിയുടെ ചോറൂണ് നടത്തുന്നതിനായാണ് കണ്ണൂർ സ്വദേശികളായ കുടുംബാംഗങ്ങൾ ഗുരുവായൂരിൽ എത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവർ ഗുരുവായൂരിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
August 18, 2023 4:07 PM IST